എ.കെ.പി.​എ. ഓഫിസ്​ ഉദ്​ഘാടനം 27ന്​

കാസർകോട്​: ഓൾ കേരള പെയിന്റേഴ്​സ്​ ആൻഡ്​ പോളിഷേഴ്​സ്​ അസോസിയേഷൻ(എ.കെ.പി.എ) ജില്ല കമ്മിറ്റി ഓഫിസ്​ ഉദ്​ഘാടനവും തിരിച്ചറിയൽ കാർഡ്​ വിതരണവും 27ന്​ രാവിലെ 10നു​ പൊയിനാച്ചിയിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല ഓഫിസും സമ്മേളനവും സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർ പെരിങ്ങാല ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ്​ സമീർ കടപ്പുറം അധ്യക്ഷതവഹിക്കും. തിരിച്ചറിയൽ കാർഡ്​ വിതരണം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ​ ഷാനവാസ്​ പാദുർ നിർവഹിക്കും. തുടർന്ന്​ 'മതറു' അമ്മ കലാസമിതി പുളിങ്കുന്ന്, ബേഡകം അവതരിപ്പിക്കുന്ന നാടൻ കലാമേളയോടെ പരിപാടി സമാപിക്കും. വാർത്ത സമ്മേളനത്തിൽ എ.കെ.പി.എ ജില്ല പ്രസിഡൻറ്​ സമീർ കടപ്പുറം, ജില്ല സെക്രട്ടറി അശോകൻ ബീബുങ്കാൽ, ട്രഷറർ ലിപിൻ മാത്യു, ജില്ല ജോ. സെക്രട്ടറി ശിൽപി ചന്ദ്രൻ മുന്നാട് എന്നിവർ സംബന്ധിച്ചു. പൈക്ക മണവാട്ടി ഉറൂസ് 26 മുതൽ കാസർകോട്​: പൈക്ക മണവാട്ടി ബീവി ഉറൂസ് 26 ന് ഏഴിന്​ സയ്യിദ് എൻ.പി.എം ഫസൽ കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് മുഹമ്മദ് തങ്ങൾ മദനി അധ്യക്ഷതവഹിക്കും. മാർച്ച് മൂന്നിന് വൈകീട്ട് നാലിന് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്. മാർച്ച് ഏഴിന് രാവിലെ ഏഴിന് അന്നദാനത്തോടെ സമാപിക്കും. ഒരുക്കം പൂർത്തിയായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പൈക്ക ജമാഅത്ത് ചീഫ് ഇമാം സഹലബത്ത് ദാരിമി ഉറൂസ് കമ്മിറ്റി ചെയർമാൻ ഒ.പി. ഹനീഫ, ജനറൽ കൺവീനർ ജുനൈദ് പൈക്ക, ട്രഷറർ ബി.എ. ഹമീദ് ഹാജി, ഖാലിദ് ഹാജി, ഹനീഫ് കരിങ്ങപ്പള്ളം, ബി.കെ. ബഷീർ പൈക്ക, ഷെരീഫ് ബീട്ടിയടുക്ക എന്നിവർ സംബന്ധിച്ചു. കാറഡുക്ക ബ്ലോക്ക് ക്ഷീര സംഗമം ഇന്ന് കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് ക്ഷീരസംഗമം വെള്ളിയാഴ്ച ബേത്തൂര്‍പാറയില്‍ നടക്കും. രാവിലെ 10ന് ബേത്തൂര്‍പാറ ക്ഷീര സംഘം പരിസരത്ത് നടക്കുന്ന സംഗമം അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ചിത്രരചന മത്സരം, ഫോഡര്‍ എക്സിബിഷന്‍, വിവിധ ക്ലാസുകള്‍ എന്നീ ക്ഷീരസംഗമത്തിന്‍റെ ഭാഗമായി നടക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സിജി മാത്യു അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.