കാസർകോട്: കാസര്‍കോട് താലൂക്കില്‍ ആധാര്‍കാര്‍ഡ് റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുള്ളത് 1,4882 ഉപഭോക്താക്കള്‍. താലൂക്കില്‍ ആകെ 99,815 റേഷന്‍കാര്‍ഡുകളിലായി 4,53,251 ഗുണഭോക്താക്കളാണ് ഉള്ളത്.
സെപ്റ്റംബര്‍ 20നകം ആധാര്‍കാര്‍ഡുമായി ബന്ധപ്പിച്ചിട്ടില്ലെങ്കില്‍ അത്തരം പേരുകാരുടെ റേഷന്‍വിഹിതം വെട്ടിച്ചുരുക്കുമെന്നും ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കാത്ത ഉപഭോക്താക്കളെ റേഷന്‍കാര്‍ഡില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ ഒരുതരത്തിലും ആധാര്‍ എടുക്കുവാന്‍ സാധിക്കാത്തവരുണ്ടെങ്കിലും താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ മുഖേന ആധാര്‍ സീഡ് ചെയ്യാം.
കേരളത്തിലെ എല്ലാ റേഷന്‍കടകളിലും ഈ സേവനം ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.cÈlsupplieskerala.goc.in എന്ന വെബ്‌സൈറ്റിലൂടെയും ആധാര്‍നമ്പര്‍ ചേര്‍ക്കാം.
കൂടാതെ കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തിയും പൊതുജനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാം. പൊതുജനങ്ങള്‍ ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി റേഷന്‍ കാര്‍ഡില്‍നിന്നും പേര് ഒഴിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.