വലിയപറമ്പ്: ഗ്രാമപഞ്ചായത്ത് 20,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് ഉല്പാദിപ്പിച്ച 20,000 വൃക്ഷത്തൈകൾ പഞ്ചായത്തിലെ 13 വാർഡുകളിലുമായി നടും. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ ഫലവൃക്ഷ തൈകൾ ഉല്പാദിപ്പിച്ചതും വലിയപറമ്പ് പഞ്ചായത്താണ്. തൈ നടീലിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വലിയപറമ്പ് പാലം പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽ കുമാർ, ഇ.കെ. മല്ലിക, എം. അബ്ദുൽസലാം, മുസ്തഫ, ഹിസാന തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ വലിയപറമ്പ് പഞ്ചായത്തിൽ 20,000 വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് വി.വി. സജീവൻ നിർവഹിക്കുന്നു കണ്ടൽ തുരുത്ത് ഒരുക്കി തൃക്കരിപ്പൂർ: കണ്ടൽ തുരുത്ത് ഒരുക്കി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. കവ്വായി കായൽതീരത്ത് വെള്ളാപ്പിലാണ് കണ്ടൽ തുരുത്ത് തയാറാക്കിയത്. ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി തൊഴിലുറപ്പ് തൊഴിലാളികളുടെയും തൃക്കരിപ്പൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെയും സഹകരണത്തോടെയാണ് കണ്ടൽചെടികൾ നട്ടത്. 400 കണ്ടൽ ചെടികൾ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷയായി. ആനന്ദ് പേക്കടം, എൻ. സുകുമാരൻ, കെ.എം. ഫരീദ, ഇ. ശശിധരൻ, ഫായിസ് ബീരിച്ചേരി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് തയാറാക്കിയ കണ്ടൽ തുരുത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.