കാഞ്ഞങ്ങാട്: ആഫ്രിക്കയിൽനിന്ന് 87 സ്ത്രീകൾ ഉൾപ്പെടെ 90 പേർ കൂട്ടത്തോടെ ചുള്ളിക്കരയിലെത്തിയപ്പോൾ നാട്ടുകാർക്ക് കൗതുകമായി. ആഫ്രിക്കയിൽ സേവനം ചെയ്യുന്ന ചുള്ളിക്കര അടിമരുത് സ്വദേശിയായ ധരണിയിൽ ഫാ. ടി.ജെ. ജോർജ് എന്ന ഷാജിയെ കാണാനാണ് ഇവരെത്തിയത്.
25 വർഷമായി ആഫ്രിക്കയിലെ ഡോൺ ബോസ്കോ സഭയുടെ ചർച്ചിൽ ജോലി ചെയ്തുവരുകയാണ് ഫാ.ജോർജ്. ഇവിടത്തെ നാട്ടുകാരുമായുള്ള വൈദികന്റെ അഗാധമായ ഹൃദയബന്ധമാണ് ആഫ്രിക്കയിലെ നൈറോബി സ്വദേശികളെ അദ്ദേഹത്തിന്റെ നാട് കാണാൻ പ്രേരിപ്പിച്ചത്.
ചുള്ളിക്കര ഡോൺബോസ്കോ ചർച്ച് ഹൃദ്യമായ സ്വീകരണം ഒരുക്കി. പദവിയിൽ 25 വർഷം പൂർത്തിയാക്കുന്ന ഫാ. ജോർജിന്റെ പൗരോഹിത്യ ചടങ്ങിൽ പങ്കെടുക്കുക എന്ന ലക്ഷ്യം കൂടി ഇവരുടെ വരവിനുണ്ട്. ഡോൺ ബോസ്കോ ചുള്ളിക്കര ചർച്ചിൽ ഇവർക്കുവേണ്ടി വിവിധ കലാപരിപാടികൾ ഒരുക്കി.
മലയാളം കുർബാനയിലും പങ്കാളികളായി. ആഫ്രിക്കയിലെ കാത്തലിക് വുമൺ അസോസിയേഷൻ അംഗങ്ങളാണ് ഇവരെല്ലാം. തിങ്കളാഴ്ച കൂടി ചുള്ളിക്കരയിൽ ചെലവഴിച്ച ശേഷം ഇവർ രാത്രിയോടെ ആലപ്പുഴയിലേക്ക് യാത്ര തിരിക്കും. പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.