കാസർകോട്: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറ് ആവേശകരമായി അരങ്ങേറുേമ്പാൾ ഇവിടെയുണ്ട് ഫുട്ബാൾ ഹരം നെഞ്ചിലേറ്റിയ യുവനിരയുടെ നാട്. പേര് കോപ്പ. കോപ അമേരിക്ക കപ്പിനുവേണ്ടിയുള്ള ഫുട്ബാൾ മത്സരം മാധ്യമങ്ങളിൽ ആവേശം വിതറുേമ്പാൾ ഈ നാടും വൈറലാവുകയാണ്. വെറുതെയല്ല, അവർക്കുമുണ്ട് ഒരു കോപ്പ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്. ഓരോ കോപ അമേരിക്ക കപ്പിനുവേണ്ടിയുള്ള മത്സരങ്ങൾ ലോക നെറുകയിലെത്തുേമ്പാൾ കോപ്പയിലും അരങ്ങേറും മറ്റൊരു കോപ കപ്പിനുവേണ്ടിയുള്ള മത്സരം. ഫ്ലവേഴ്സ് കോപ്പ സംഘടിപ്പിക്കുന്നതാണ് ടൂർണമെൻറ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ അണ്ടര്‍ 18 ടീമില്‍ കളിച്ച യഹിയ തമീം, സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബാളില്‍ മുംബൈ എഫ്.സിക്കുവേണ്ടി കളിക്കുന്ന അബൂ ത്വാഹിര്‍ എന്നിവർ 'കോപ്പ'യിലൂടെ ഉയർന്ന് നാടിെൻറ ഹൃദയം കീഴടക്കിയവരാണ്.
കാസർകോട് നഗരത്തിൽനിന്ന് ഏഴുകിലോമീറ്റർ ദൂരെയാണ് കോപ്പ. വിദ്യാനഗറിൽ കലക്ടറേറ്റിെൻറ രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് സ്ഥലം. മധൂർ പഞ്ചായത്തിെൻറ ഏഴാം വാർഡും ചെങ്കള പഞ്ചായത്തിെൻറ 23, ഒന്ന് വാർഡുകളും ഉൾപ്പെട്ട പ്രദേശം. മധുവാഹിനി പുഴയുടെ തീരത്ത് പ്രകൃതി രമീണയമായ സ്ഥലം. പേരിെൻറ പിന്നിലെ കഥ സംബന്ധിച്ച് വ്യക്തമായ ധാരണയൊന്നും നാട്ടുകാർക്കില്ല.എങ്കിലും കൃഷിയും വയലുമായി ബന്ധെപ്പട്ടാണ് 'കോപ്പ'ഉയർന്നുവന്നതെന്ന് പറയുന്നു പഴമക്കാർ. മദീന ഗാർഡൻ ഗ്രൗണ്ടിലാണ് ഇവരുടെ കായികാവേശം വിയർത്ത് ഇറ്റുന്നത്. ഫുട്ബാൾ മാത്രമല്ല, ക്രിക്കറ്റും രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന യൂത്തൻസാണ് ഇവിടെയുള്ളത്. എല്ലാ വർഷവും നടക്കുന്ന കോപ്പ ചാമ്പ്യൻഷിപ്പാണ് ഇവരെ കോപ അമേരിക്ക കാലത്ത് വൈറലാക്കുന്നത്.
മെസ്സി, നെയ്മർ, റൊണാൾഡോ ഫാൻസിെൻറ കേന്ദ്രം കൂടിയാണിത്. ലോകകപ്പ് അരങ്ങേറുേമ്പാൾ ചേരിതിരിഞ്ഞ് ഫ്ലക്സ് ഉയർത്തി കൂടുതൽ സുന്ദരമാകും കോപ്പ. ഇത്തവണ കോവിഡിൽ കളിമുടങ്ങിയപ്പോൾ ഓൺലൈൻ വിഡിയോ ഒരുക്കിയും പ്രവചന മത്സരങ്ങൾ നടത്തിയും കോപ്പയും തങ്ങളുടെ സ്പോർട്സ് വികാരത്തിനു ശമനമിടുകയാണെന്ന് കോപ്പക്കാരനായ ഫുട്ബോൾ പ്രേമിയും പ്രവാസിയുമായ സുഹൈൽ പറഞ്ഞു. കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറ് അരങ്ങേറുേമ്പാെഴല്ലാം കോപ്പയിൽ കോപ്പ ചാമ്പ്യന്‍സ് ലീഗ് (സി.സി.എല്‍)നടക്കും. ടീമുകൾക്ക് അന്താരാഷ്ട്ര ഫുട്‌ബാള്‍ ടീമുകളായ ബ്രസീല്‍, അര്‍ജൻറീന എന്നിങ്ങനെ പേരുകള്‍ നല്‍കിയാണ് മത്സരം നടത്തുന്നത്. മദീന ഗ്രീന്‍ ഗാര്‍ഡന്‍ മൈതാനത്താണ് ടൂർണമെൻറ് നടക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.