തട്ടുകടയുടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന് പരാതി; ഇടപെടേണ്ടതില്ലെന്ന് മനുഷ്യാവകാശ കമീഷൻ

കാ​സ​ർ​കോ​ട്: വീ​ടി​നു​മു​ന്നി​ലു​ള്ള ത​ട്ടു​ക​ട​യി​ലെ​ത്തു​ന്ന​വ​രും ത​ട്ടു​ക​ട​യു​ടെ ഉ​ട​മ​യും നി​ര​ന്ത​രം പു​ക​വ​ലി​ക്കു​ന്ന​ത് കാ​ര​ണം ത​ങ്ങ​ളു​ടെ ആ​രോ​ഗ്യം താ​റു​മാ​റാ​യെ​ന്ന പ്ര​ദേ​ശ​വാ​സി​യു​ടെ പ​രാ​തി​യി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ച​ന്തേ​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥി​ന്റെ ഉ​ത്ത​ര​വ്. നി​ര​ന്ത​ര​മു​ള്ള പു​ക​വ​ലി കാ​ര​ണം 71 വ​യ​സ്സു​ള്ള വി​മു​ക്ത​ഭ​ട​നാ​യ ഭ​ർ​ത്താ​വി​ന്റെ​യും 63 വ​യ​സ്സു​ള്ള ത​ന്റെ​യും ആ​രോ​ഗ്യം ക്ഷ​യി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ മേ​നോ​ക്ക് എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന എം. ​മു​കു​ന്ദ​ൻ, ച​ക്ര​പാ​ണി ക്ഷേ​ത്ര​ത്തി​ന്റെ താ​മ​ര​ക്കു​ള​ത്തി​ന​ടു​ത്തു​ള്ള ആ​ൽ​മ​ര​ത്ത​റ​ക്ക് സ​മീ​പം ഉ​ന്തു​വ​ണ്ടി​യി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ​ക്ക് ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഉ​ണ്ടെ​ന്നും പ​റ​യു​ന്നു. ജീ​വി​ക്കാ​ൻ മ​റ്റ് തൊ​ഴി​ലു​ക​ൾ അ​റി​യി​ല്ല. പെ​ട്ടി​ക്ക​ട​യി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രി​യാ​യ കെ.​എം. രാ​ജ​ല​ക്ഷ്മി​യു​ടെ വീ​ടി​ന് പെ​ട്ടി​ക്ക​ട​യി​ൽ നി​ന്നും 50 മീ​റ്റ​ർ ദൂ​ര​മു​ണ്ട്. സ്ഥ​ല​ത്ത് പൊ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ക​ണ്ടാ​ൽ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ച​ന്തേ​ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വ്.

Tags:    
News Summary - Human Rights Commission said there was no need to intervene in shopkeeper's smoking complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.