റാഗിങ്ങിനെ തുടർന്ന് യുവതി 11 വർഷമായി ചികിത്സയിൽ; വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കാസർകോട്: റാഗിങ്ങിനെ തുടർന്ന് 11 വർഷമായി ചികിത്സയിൽ തുടർന്ന യുവതിക്ക് വീട് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കാസർകോട് വെങ്ങാട് സ്വദേശിനി സാവിത്രിക്കാണ് (41) താമസിക്കാൻ വീടില്ലാത്തത്. ജില്ല കലക്ടർക്കും ജില്ല സാമൂഹികനീതി ഓഫിസർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. സെപ്റ്റംബർ 28ന് കാസർകോട് ഗവ. ഗെസ്​റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ, സ്വീകരിച്ച നടപടികൾ ഇരുവരും അറിയിക്കണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സാവിത്രി ക്രൂരമായ റാഗിങ്ങിനിരയായത്. കോംപസ് ഉപയോഗിച്ച് വലതു കണ്ണ് കുത്തിപ്പൊട്ടിക്കുകയായിരുന്നു. ഇതോടെ, പഠനം നിർത്തുകയും വീടിന് പുറത്തിറങ്ങാതാവുകയും ചെയ്തു.

ഇപ്പോഴുള്ളത് ഏതുനിമിഷവും നിലംപൊത്താവുന്ന വീടാണ്. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. സാവിത്രിയുടെ പിതാവ്​ നേരത്തെ മരിച്ചു. മൂന്ന് പെൺമക്കളാണ് അമ്മ വട്ടിച്ചിക്കുള്ളത്. ഇതിൽ ഇളയ മകളാണ് സാവിത്രി.


Tags:    
News Summary - Human Rights Commission seeks home for ragging victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.