കാസർകോട്: ഉമ്മൻ ചാണ്ടിയുടെ ജീവിതത്തോട് നീതിപുലർത്താനെങ്കിലും കാസർകോട് മെഡിക്കൽ കോളജിനെ എത്തേണ്ടിടത്ത് എത്തിക്കണമെന്നാണ് കാസർകോടിെൻറ ഇനിയുള്ള ആവശ്യം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ൽ തറക്കല്ലിട്ട ഗവ.മെഡിക്കൽ കോളജ് അദ്ദേഹത്തിെൻറ സൽപേരിനു തന്നെ കളങ്കമാകുമോയെന്ന ആശങ്കയാണ് ഇനി കാസർകോടിന്. ഇതോടൊപ്പം പത്തനംതിട്ടയിൽ അനുവദിച്ച മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികൾ പഠിച്ചുപുറത്തിറങ്ങിയിരിക്കെയാണ് ഇവിടെ കെട്ടിടംതന്നെ പൂർത്തിയാകാതെ കിടക്കുന്നത്.
മെഡിക്കൽ കോളജ് പൂർത്തിയാക്കിക്കണ്ട് ഒരു മടക്കയാത്ര സാധ്യമാകാതെയാണ് ഉമ്മൻചാണ്ടി പോകുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരോടുള്ള അദ്ദേഹത്തിെൻറ താൽപര്യമാണ് ഈ മെഡിക്കൽകോളജ് ഇവിടേക്ക് അനുവദിക്കാൻ കാരണം. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള പിന്നോക്കക്കാരുടെ സാന്നിധ്യവും അതിനു സാധ്യത വർധിപ്പിച്ചു. ജില്ലയുടെ കർണാടക അതിർത്തി പ്രദേശമായ ബദിയടുക്ക പഞ്ചായത്തിൽ ഉക്കിനടക്കയിൽ മെഡിക്കൽ കോളജിനായി സർക്കാർ ഭൂമി കണ്ടെത്തി തറക്കല്ല് ഇട്ടത് യു.ഡി.എഫ് സക്കാറാണ്. തുടർഭരണംകൂടി എൽ.ഡി.എഫിന് വന്നതോടെ പ്രവത്തിയിൽ മെല്ലെപ്പോക്കായി. എൽ.ഡി.എഫ് ആണെങ്കിൽ പൂർണമനസ്സോടെ മെഡിക്കൽ കോളജിനു പിന്തുണ നൽകുന്നുമില്ല. ഉമ്മൻ ചാണ്ടിക്കു ശേഷമെങ്കിലും ഇടതുപക്ഷം കരുണ കാണിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.