ന​ഗ​ര​സ​ഭ വ​നി​ത​ഭ​വ​ന്‍ ഹാ​ളി​ല്‍ ചേ​ര്‍ന്ന നി​ർ​വ​ഹ​ണ സ​മി​തി യോ​ഗം ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘പാ​ങ്ങു​ള്ള ബ​ജാ​ര്‍, ചേ​ലു​ള്ള ബ​ജാ​ര്‍’; മാലിന്യമുക്ത പ്രഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ

കാ​സ​ര്‍കോ​ട്: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട ജ​ന​കീ​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ‘പാ​ങ്ങു​ള്ള ബ​ജാ​ര്‍, ചേ​ലു​ള്ള ബ​ജാ​ര്‍’ പ്ര​ഖ്യാ​പ​ന​ത്തി​നൊ​രു​ങ്ങി കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ. ന​ഗ​രം സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ വ​നി​ത​ഭ​വ​ന്‍ ഹാ​ളി​ല്‍ ചേ​ര്‍ന്ന നി​ർ​വ​ഹ​ണ സ​മി​തി യോ​ഗം ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ഷം​സീ​ദ ഫി​റോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​മ്പ​യി​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ കെ.​സി. ല​തീ​ഷ് വി​വ​രി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​ള്ള​ത്ത് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച തു​മ്പൂ​ര്‍മു​ഴി യൂ​നി​റ്റ് ഉ​ദ്ഘാ​ട​ന​വും മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. യോ​ഗ​ത്തി​ല്‍ കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ​യെ ‘പാ​ങ്ങു​ള്ള ബ​ജാ​ര്‍, ചേ​ലു​ള്ള ബ​ജാ​ര്‍’ ആ​യി ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പ്ര​ഖ്യാ​പി​ക്കും.

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ടി​പ്പി​ക്കും. ശു​ചി​ത്വ​സ​ദ​സ്സ്, ശു​ചി​ത്വ​പ​ദ​യാ​ത്ര, കു​ട്ടി​ക​ളു​ടെ ഹ​രി​ത​സ​ഭ, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം മെ​ഗാ ഇ​വ​ന്റ്, ഹ​രി​ത അ​യ​ല്‍ക്കൂ​ട്ടം കാ​മ്പ​യി​ന്‍, ഹ​രി​ത ടൂ​റി​സം കേ​ന്ദ്രം കാ​മ്പ​യി​ന്‍, ഹ​രി​ത ടൗ​ണ്‍ കാ​മ്പ​യി​ന്‍, ഹ​രി​ത സ്കൂ​ള്‍ കാ​മ്പ​യി​ന്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.

സ​ഹീ​ര്‍ ആ​സി​ഫ്, ര​ജ​നി, ആ​ർ.​പി. ദേ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ഖാ​ലി​ദ് പ​ച്ച​ക്കാ​ട് സ്വാ​ഗ​ത​വും പ​ബ്ലി​ക് ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ അം​ബി​ക ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 2025 മാ​ര്‍ച്ച് 30വ​രെ​യാ​ണ് കാ​മ്പ​യി​ന്‍ ന​ട​ക്കു​ക. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും കാ​മ്പ​യി​നു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളും തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്ത് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ സ്ഥാ​പി​ച്ച് പ​രി​പാ​ലി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ന​ഗ​ര​ത്തെ ‘പാ​ങ്ങു​ള്ള ബ​ജാ​ര്‍, ചേ​ലു​ള്ള ബ​ജാ​ര്‍’ ആ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങ​ണ​മെ​ന്നും ചെ​യ​ര്‍മാ​ന്‍ അ​ഭ്യ​ർ​ഥി​ച്ചു. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ത​ന്നെ തു​ട​ങ്ങു​മെ​ന്നും ചെ​യ​ര്‍മാ​ന്‍ അ​റി​യി​ച്ചു.

Tags:    
News Summary - Kasaragod Municipal Corporation is ready to declare garbage free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.