കാസർകോടിന് പുതു പദ്ധതികളില്ല

കാ​സ​ർ​കോ​ട്: പു​തി​യ പ​ദ്ധ​തി​ക​ളും കാ​സ​ർ​കോ​ട് പാ​ക്കേ​ജി​ന് കൂ​ടു​ത​ൽ തു​ക​യും ഇ​ല്ലാ​തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ജി​ല്ല മ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഹി​തം കി​ട്ടി​യി​രു​ന്ന കാ​സ​ർ​കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ന് 75 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ 125 കോ​ടി രൂ​പ​യു​ണ്ടാ​യി​രു​ന്നു.

ഇ​ത്ത​വ​ണ 75 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 2022 ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച തു​ക മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച ജി​ല്ല​യാ​ണ് കാ​സ​ർ​കോ​ട്. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ച​ത്.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സാ​മൂ​ഹിക സു​ര​ക്ഷ മി​ഷ​ൻ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര പാ​ക്കേ​ജി​ന് 17 കോ​ടി രൂ​പ​യാ​ണ് മ​റ്റൊ​രു നീ​ക്കി​​വെ​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ 10 കോ​ടി​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഏ​ഴു​കോ​ടി​യു​​ടെ വ​ർ​ധ​ന​യു​ണ്ട്. എ​ന്നാ​ൽ, ഇ​തും പ​രി​മി​ത​മാ​ണ്.

ചി​കി​ത്സ​ക്ക് ഹാ​ജ​രാ​കേ​ണ്ട മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ ചി​കി​ത്സി​ച്ച​തി​ന് പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​ക​യാ​ണ്. ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്കും പ​ണം ന​ൽ​കാ​നു​ണ്ട്. ഇ​വ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ തു​ക വേ​ണം.

മ​റ്റു ചി​ല​ത് പ​രാ​മ​ർ​ശം മാ​ത്ര​മാ​ണ്. പ​ല​തും പൊ​തു പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​വും. ജി​ല്ല ഏ​റെ പ്ര​തീ​ക്ഷി​ച്ച ടാ​റ്റ കോ​വി​ഡ് ആ​ശു​പ​ത്രി ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ച് പോ​വു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടാ​റ്റ ട്ര​സ്റ്റ് ഗ​വ. കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റി​ൽ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ആ​ശു​പ​ത്രി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റി. പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി. പ്ര​വ​ർ​ത്ത​നം പു​തി​യ രൂ​പ​ത്തി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്.

കാ​സ​ർ​കോ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി എ​യ​ർ സ്ട്രി​പ്പു​ക​ൾ​ക്ക് 4.5 കോ​ടി അ​നു​വ​ദി​ച്ച​ത് ജി​ല്ല​ക്ക് നേ​ട്ട​മാ​യി.വി​വി​ധ ജി​ല്ല​ക​ളി​ലെ എ​യ​ർ സ്ട്രി​പ്പു​ക​ൾ​ക്ക് പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ ക​മ്പ​നി രൂ​പ​വ​ത്ക​രി​ക്കും. ഇ​തി​ന് 20 കോ​ടി രൂ​പ മാ​റ്റി​വെ​ച്ചു.

ജി​ല്ല​യി​ൽ പു​തി​യ ക​രി​യ​ർ ഡെ​വ​ല​പ്മെന്റ് കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ​റ​യു​ന്നു​ണ്ട്. പ്രീ ​ഫാ​ബ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കാ​സ​ർ​കോ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കും. പെ​റ്റ് ഫു​ഡ് ഫാ​ക്ട​റി സ്ഥാ​പി​ക്കാ​ൻ കൊ​ല്ല​ത്തി​നു പു​റ​മെ കാ​സ​ർ​കോ​ടു​മാ​യി നാ​ലു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ ക​ല​ക്ട​റേ​റ്റു​ക​ളി​ൽ സം​സ്ഥാ​ന ചേം​ബ​ർ ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന് 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ ടൂ​റി​സം ഇ​ട​നാ​ഴി​യി​ൽ ബേ​ക്ക​ൽ ഉ​ൾ​പ്പെ​ടും. ബേ​ക്ക​ൽ -കോ​വ​ളം വെ​സ്റ്റ് കോ​സ്റ്റ് ക​നാ​ൽ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ജി​ല്ല​യി​ലും പൈ​തൃ​കം മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് 5.50 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യത്. എ​ല്ലാ ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലും കാ​ൻ​സ​ർ ചി​കി​ത്സ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ബജറ്റ് ഒറ്റനോട്ടത്തിൽ

• കാ​സ​ർ​കോ​ട് പാ​ക്കേ​ജ് 75 കോ​ടി

• എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​ർ​ക്ക് 17 കോ​ടി

• കാ​സ​ർ​കോ​ട് സ്റ്റേ​ഡി​യ​ത്തി​ന് 80 ല​ക്ഷം

• വീ​വേ​ഴ്സ് സൊ​സൈ​റ്റി​ക്ക് 20 ല​ക്ഷം

• ച​ട്ട​ഞ്ചാ​ൽ -ബി​ട്ടി​ക്ക​ൽ -മു​ന​മ്പം -ക​ല്ല​ളി- പെ​ർ​ല​ടു​ക്കം

റോ​ഡി​ന്‌ 10 കോ​ടി

• നീ​ലേ​ശ്വ​രം മു​ണ്ടേ​മ്മാ​ട്‌ പാ​ല​ത്തി​ന്‌ 10 കോ​ടി

• പു​ല്ലൂ​ർ പെ​രി​യ അ​ഞ്ജ​നം തോ​ട് പാ​ല​ത്തി​നും

കാ​ലി​യ​ടു​ക്കം- ആ​യ​മ്പാ​റ റോ​ഡി​നും അ​ഞ്ചു​കോ​ടി

• കാ​രാ​ക്കോ​ട് പാ​ലം നി​ർ​മാ​ണ​ത്തി​ന്‌ അ​ഞ്ചു​കോ​ടി

• മ​ടി​ക്കൈ​യി​ൽ ചെ​ര​ണ​ത്ത​ല പാ​ലം നി​ർ​മാ​ണ​ത്തി​ന്‌

അ​ഞ്ചു​കോ​ടി

• ഉ​പ്പ​ള അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‌ ഒ​ന്ന​ര​കോ​ടി

• സീ​താം​ഗോ​ളി ഐ.​ടി.​ഐ കെ​ട്ടി​ട​ത്തി​ന്‌ ഒ​രു​കോ​ടി

• ബ​ദ്രം​പ​ള്ള- പ​ട്‌​ല റോ​ഡ്‌ ഒ​രു​കോ​ടി

• വോ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്ത്‌ സ്‌​റ്റേ​ഡി​യ​ത്തി​ന്‌ ഒ​രു കോ​ടി

• മീ​ഞ്ച പ​ഞ്ചാ​യ​ത്ത്‌ സ്‌​റ്റേ​ഡി​യ​ത്തി​ന്‌ ഒ​രു കോ​ടി

Tags:    
News Summary - kerala budget-Kasaragod has no new plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.