സ്റ്റേഷൻ വാഹനം സ്വന്തമെന്ന് കരുതി കറങ്ങരുത്; പൊലീസ് വാഹനത്തിന് 'ബ്രേക്കിട്ട്' ഉത്തരവ്

കാ​സ​ർ​കോ​ട്: സ്റ്റേ​ഷ​ൻ വാ​ഹ​നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രാ​യ പൊ​ലീ​സ് ഇ​ൻ​സ്‍പെ​ക്ട​ർ​മാ​രു​ടെ സ്വ​ന്ത​മ​ല്ല എ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വ്.

കോ​ൺ​സ്റ്റ​ബി​ൾ മു​ത​ൽ പൊ​ലീ​സ് ഇ​ൻ​സ്‍പെ​ക്ട​ർ​മാ​ർ വ​രെ​യു​ള്ള​വ​ർ​ക്ക് ഔ​ദ്യോ​ഗി​കാ​വ​ശ്യ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ട്ടു​കൊ​ടു​ക്ക​ണം. സ്റ്റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ മ​റ്റ് പൊ​ലീ​സു​കാ​ർ​ക്ക് വാ​ഹ​നം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​നം പ്ര​സി​ഡ​ന്റി​നു​ള്ള​ത​ല്ല എ​ന്ന ച​ട്ട​മാ​ണ് പൊ​ലീ​സി​നെ​യും ബാ​ധ​ക​മാ​ക്കി​യി​ട്ടു​ള്ള​ത്. കോ​ൺ​സ്റ്റ​ബി​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നു വാ​ഹ​നം കൊ​ടു​ക്ക​ണം. എ​സ്.​ഐ​യും സി.​ഐ​യും ഒ​രേ സ്ഥ​ല​ത്തേ​ക്കാ​ണെ​ങ്കി​ൽ ഒ​രു വാ​ഹ​ന​ത്തി​ൽ പോ​ക​ണം. ജി​ല്ല​ക്കു പു​റ​ത്തേ​ക്ക് കോ​ട​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ൽ ബ​സ്, ​ട്രെ​യി​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം. വാ​ഹ​ന​ത്തി​ന് സ്റ്റേ​ഷ​ന്റെ പേ​ര് രേ​ഖ​പ്പെ​ടു​ത്ത​ണം. വാ​ഹ​ന​ങ്ങ​ളു​ടെ ചു​മ​ത​ല (മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​ർ) ഒ​രാ​ളെ ഏ​ൽ​പി​ക്ക​ണം. ക്രൈം ​കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന ദി​വ​സം എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ണം.

വാ​ഹ​ന ദു​രു​പ​യോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. സ്റ്റേ​ഷ​ന്റെ ഇ​ന്ധ​ന ക്വോ​ട്ട നി​ശ്ച​യി​ക്ക​ണം. എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗ റി​പ്പോ​ർ​ട്ട് ഡി​വി​ഷ​ൻ ത​ല​ത്തി​ൽ ത​യാ​റാ​ക്കി പൊ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ക്ക​ണം തു​ട​ങ്ങി​യ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം പൊ​ലീ​സി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​തൃ​പ്തി​ രൂ​ക്ഷ​മാ​ക്കി.

Tags:    
News Summary - lavish use of department vehicles restricted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.