‘കൈ’യെത്തും ദൂരത്തെ വിജയം

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് മ​ണ്ഡ​ല​ത്തി​ലെ ഉ​ണ്ണി​ത്താ​ന്റെ വി​ജ​യം യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​ക്കി​യ​ത് പു​ത്ത​നു​ണ​ർ​വാ​ണ്. രാ​ഹു​ൽ ഇ​ഫ​ക്ടും ശ​ബ​രി​മ​ല​യും ക​ല്യോ​ട്ടെ കൊ​ല​പാ​ത​ക​വും ക​ഴി​ഞ്ഞ​ പ്രാ​വ​ശ്യം വോ​ട്ടാ​യി യു.​ഡി.​എ​ഫി​നെ തു​ണ​ച്ചെ​ങ്കി​ലും ഇ​പ്രാ​വ​ശ്യം അ​ങ്ങ​നെ പ​റ​യ​ത്ത​ക്ക കാ​ര​ണ​ങ്ങ​ളൊ​ന്നും എ​ൽ.​ഡി.​എ​ഫി​ന് ആ​ശ​ങ്ക​യാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സം​സ്ഥാ​ന​മാ​കെ പ​ട​ർ​ന്ന ഭ​ര​ണവി​രു​ദ്ധ വി​കാ​ര​വും ന്യൂ​ന​പ​ക്ഷം കൈ​വി​ടാ​ത്ത​തും മ​ണ്ഡ​ല​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു.

മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ, തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി എ​ന്നീ നി​യ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കാ​സ​ർ​കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം. കാ​സ​ർ​കോ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​ 1957ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് കോ​ൺ​ഗ്ര​സി​ലെ സി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​രും. 2021ൽ ​കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് വേ​ഗ​ത്തി​ൽ ന​ട​ന്നു​ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​ത് കാ​സ​ർ​കോ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ന്റെ യു.​ഡി.​എ​ഫ് വോ​ട്ടാ​ണ്. അ​ന്ന് അ​ദ്ദേ​ഹം നേ​ടി​യ​ത് 63,296 വോ​ട്ടാ​ണ്. എ​ന്നും മു​ഖ്യ എ​തി​രാ​ളി​യാ​കു​ന്ന​ത് ബി.​ജെ.​പി​യും. കെ. ​ശ്രീ​കാ​ന്താ​ണ് അ​ന്ന് മ​ത്സ​രി​ച്ച​ത്. 50,395 വോ​ട്ട് നേ​ടി അ​വ​രു​ടെ ആ​ധി​പ​ത്യം തെ​ളി​യി​ച്ച​തും ന​മു​ക്ക് കാ​ണാം. ഇ​വി​ടെ എ​ൽ.​ഡി.​എ​ഫ് ദു​ർ​ബ​ല​മാ​ണെ​ന്ന് പ​റ​യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല. അ​വ​ർ​ക്ക് കി​ട്ടി​യ​ത് 28,323 വോ​ട്ടാ​ണ്. അ​ന്ന് മ​ത്സ​രി​ച്ച​ത് ഐ.​എ​ൻ.​എ​ല്ലി​ലെ എം.​എ. ല​ത്തീ​ഫും. പ​ത്താ​യി​ര​ത്തോ​ളം വോ​ട്ടി​ന്റെ മാ​ത്രം കു​റ​വി​ലാ​ണ് ബി.​ജെ.​പി എ​പ്പോ​ഴും വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ക​ണ​ക്കി​ൽ കാ​ണാം. 2011ഉം 2016​ഉം ഉ​ദാ​ഹ​ര​ണ​മാ​യു​ണ്ട്.

മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ക്കു​ന്ന​ത് യു.​ഡി.​എ​ഫാ​ണ്. മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം ബി.​ജെ.​പി​യു​ടെ കൈ​യി​ലും. എ​ൽ.​ഡി.​എ​ഫി​ന് ഒ​രു പ​ഞ്ചാ​യ​ത്തി​ൽ പോ​ലും ഭ​ര​ണ​മി​ല്ലെന്ന പ്ര​​ത്യേ​ക​ത​യും ഈ ​മ​ണ്ഡ​ല​ത്തി​നു​ണ്ട്.

ഉ​ണ്ണി​ത്താ​ന്റെ വി​ജ​യ​യാ​ത്ര​

കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ, തൃ​ക്ക​രി​പ്പൂ​ർ, മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ് മേ​ൽകൈ ​നേ​ടി. തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ 2,03,556 വോ​ട്ട​ർ​മാ​രി​ൽ 1,60,460 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. മ​ണ്ഡ​ല രൂ​പ​വ​ത്ക​ര​ണം മു​ത​ൽ ഇ​ട​തു മു​ന്ന​ണി​യെ മാ​ത്രം വി​ജ​യി​പ്പി​ച്ച ച​രി​ത്ര​മാ​ണ് തൃ​ക്ക​രി​പ്പൂ​രി​ന്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം, 1899 മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ​ത്.

78.03 ശ​ത​മാ​ന​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്​ നി​ല. കാ​സ​ർ​കോ​ട്ടും മ​ഞ്ചേ​ശ്വ​ര​ത്തും ബി.​ജെ.​പി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഇ​വി​ടെ എ​ൽ.​ഡി.​എ​ഫ് വോ​ട്ടി​ൽ വ​ലി​യ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ത​രം​ഗ​ത്തി​ലും കൈ​വി​ടാ​തി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​വും ഇ​ക്കു​റി എ​ൽ.​ഡി.​എ​ഫി​നെ കൈ​വി​ട്ടു. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഒ​ഴി​കെ മ​റ്റ് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ.​ഡി.​എ​ഫ് ആ​ണ് ഭ​രി​ക്കു​ന്ന​ത്.

1977ല്‍ ​രൂ​പം​കൊ​ണ്ട ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ല​വി​ല്‍ ചെ​മ്മ​നാ​ട്, മു​ളി​യാ​ര്‍, ദേ​ലം​പാ​ടി, ഉ​ദു​മ, പ​ള്ളി​ക്ക​ര, ബേ​ഡ​ഡു​ക്ക, പു​ല്ലൂ​ര്‍-​പെ​രി​യ, കു​റ്റി​ക്കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഉ​ദു​മ, പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും മാ​റി​മാ​റി ഭ​ര​ണം കൈ​യാ​ളു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ള​നാ​ട്, തെ​ക്കി​ല്‍, മു​ളി​യാ​ര്‍, ദേ​ലം​പാ​ടി, അ​ഡൂ​ര്‍, ബാ​ര, ഉ​ദു​മ, പ​ള്ളി​ക്ക​ര-​ര​ണ്ട്, പ​ന​യാ​ല്‍, പ​ള്ളി​ക്ക​ര, മു​ന്നാ​ട്, ബേ​ഡ​ഡു​ക്ക, കൊ​ള​ത്തൂ​ര്‍, പെ​രി​യ, പു​ല്ലൂ​ര്‍, ബ​ന്ത​ടു​ക്ക, ക​രി​വേ​ട​കം, കു​റ്റി​ക്കോ​ല്‍ എ​ന്നീ വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ഉ​ദു​മ മ​ണ്ഡ​ലം. 198 ബൂ​ത്തു​ക​ളാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 1,73,441 വോ​ട്ട​ര്‍മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 83,832 പു​രു​ഷ​ന്മാ​രും 89,609 സ്ത്രീ​ക​ളു​മാ​യി​രു​ന്നു. ഇ​തി​ല്‍ 1,28,313 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 73.98 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 80.16 ശ​ത​മാ​ന​മാ​യി​രു​ന്നു ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്. 97,117 പു​രു​ഷ​ന്മാ​രും 1,02,712 സ്ത്രീ​ക​ളു​മു​ള്‍പ്പെ​ടെ 1,99,829 വോ​ട്ട​ര്‍മാ​രാ​യി​രു​ന്നു 2016ല്‍ ​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 73,654 പു​രു​ഷ​ന്മാ​രും 86,524 സ്ത്രീ​ക​ളു​മു​ള്‍പ്പെ​ടെ ആ​കെ 1,60,178 ആ​ളു​ക​ളാ​ണ് വോ​ട്ട് ചെ​യ്ത​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ആ​ഭി​മു​ഖ്യ​മു​ള്ള മ​ണ്ഡ​ല​മാ​യി​രു​ന്നു ഉ​ദു​മ.

​ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഉ​ദു​മ​യി​ൽ മാ​ത്രം നേ​ടി​യ​ത് 9000 വോ​ട്ടി​ന്‍റെ ലീ​ഡ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ദു​മ മ​ണ്ഡ​ലം യു.​ഡി.​എ​ഫി​ലേ​ക്ക് ചാ​ഞ്ഞ​തി​നാ​ൽ നി​യ​മ​സ​ഭ​യി​ൽ സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​നെ മു​ൻ​നി​ർ​ത്തി ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​ണ് എ​ൽ.​ഡി.​എ​ഫ് ന​ട​ത്തി​യ​ത്. അ​തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കാ​നും ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കു​റി​യെ​ല്ലാം ത​കി​ടം മ​റി​ഞ്ഞു.

യു.​ഡി.​എ​ഫി​ന് അ​ട്ടി​മ​റി നേ​ട്ടം

മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ച്ച​തു​മു​ത​ൽ നാ​ളി​തു​വ​രെ ഇ​ട​തു​മു​ന്ന​ണി​ക്ക് മേ​ൽ​ക്കൈ ന​ൽ​കി​യ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി യു.​ഡി.​എ​ഫി​ന് അ​ട്ടി​മ​റി നേ​ട്ടം. 10,448 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​ണ്ണി​ത്താ​ൻ തൃ​ക്ക​രി​പ്പൂ​രി​ൽ​നി​ന്ന് പെ​ട്ടി​യി​ലാ​ക്കി​യ​ത്. പ്ര​ചാ​ര​ണ​ത്തി​നി​ടെ ത​ന്റെ ഭൂ​രി​പ​ക്ഷം ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന് ഉ​ണ്ണി​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ആ​രും വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല.

യു.​ഡി.​എ​ഫ് തൃ​ക്ക​രി​പ്പൂ​രി​ൽ 75,643 വോ​ട്ടാ​ണ് നേ​ടി​യ​ത്. ഇ​ട​തു​മു​ന്ന​ണി​ക്ക് കി​ട്ടി​യ​ത് 65,195 വോ​ട്ടാ​ണ്. എ​ൻ.​ഡി.​എ ആ​ക​ട്ടെ അ​വ​രു​ടെ വോ​ട്ട് ഇ​ര​ട്ടി​യാ​ക്കി. 2019ൽ 8652 ​വോ​ട്ടു​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട അ​വ​ർ​ക്ക് ഇ​ക്കു​റി 17,085 വോ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് 1899 വോ​ട്ടി​ന് ലീ​ഡ് ചെ​യ്ത മ​ണ്ഡ​ലം കൂ​ടി​യാ​ണ് തൃ​ക്ക​രി​പ്പൂ​ർ. പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വോ​ട്ടു​ശ​ത​മാ​നം വി​ശ​ക​ല​നം​ചെ​യ്ത് വ​ലി​യ പ്ര​തീ​ക്ഷ​യി​ലി​രി​ക്കെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ല​ത്തി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​ടി​യ​ത്. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന​ത് ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കും. പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ൾ അ​വ​ർ​ക്ക് കി​ട്ടി​യി​ല്ല എ​ന്നി​ട​ത്താ​ണ് ഇ​തി​നെ യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്. നേ​ര​ത്തെ നീ​ലേ​ശ്വ​രം ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന മ​ണ്ഡ​ലം 1977ല്‍ ​വേ​ർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തൃ​ക്ക​രി​പ്പൂ​ര്‍, പ​ട​ന്ന, വ​ലി​യ​പ​റ​മ്പ്, പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ര്‍, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ര്‍-​ചീ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​മാ​ണ് തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ൾ​പ്പെ​ടു​ന്ന​ത്. മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ച്ച​തി​നു​ശേ​ഷം ന​ട​ന്ന 11 തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ​യി​ല്‍ തൃ​ക്ക​രി​പ്പൂ​രി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഞ്ഞു​പി​ടി​ച്ചാ​ൽ തൃ​ക്ക​രി​പ്പൂ​രും പോ​രും എ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് യു.​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ന്റെ അ​തി​രു​ക​ള്‍ മാ​റി​മ​റി​ഞ്ഞി​ട്ടും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ ശ​രാ​ശ​രി ഭൂ​രി​പ​ക്ഷം 13,317 ആ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ അ​ട്ടി മ​റി​ഞ്ഞ​ത്. 1977ല്‍ ​പി. ക​രു​ണാ​ക​ര​ന്റെ പേ​രി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ (6120) ഭൂ​രി​പ​ക്ഷം. കൂ​ടി​യ​ത് (26,137) 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ൻ നേ​ടി​യ​താ​ണ്. ഇ​പ്രാ​വ​ശ്യ​വും 18 ഇ​ട​തു​മു​ന്ന​ണി സ്വാ​ധീ​ന ബൂ​ത്തു​ക​ളി​ൽ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു പോ​ളി​ങ്. അ​തേ​സ​മ​യം, 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ പോ​ൾ ചെ​യ്ത ബൂ​ത്തു​ക​ൾ യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യ​ത്യാ​സ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലെ ക​ണ​ക്കു​ക​ളാ​യി​രു​ന്നു യു.​ഡി.​എ​ഫ് പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​തി​രെ 1899 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന് തൃ​ക്ക​രി​പ്പൂ​രി​ൽ​നി​ന്ന് ല​ഭി​ച്ച​ത്.

‘വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കേ​റ്റ തി​രി​ച്ച​ടി’

കാ​സ​ർ​കോ​ട്: ന്യൂ​ന​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളെ​യും അ​വി​ട​ത്തെ ജ​ന​ങ്ങ​ളെ​യും വ​ർ​ഗീ​യ പ്ര​ചാ​ര​ക​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് വി​ജ​യി​ക്കാ​മെ​ന്ന സി.​പി.​എ​മ്മി​ന്റെ വ്യാ​മോ​ഹ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ക​ന​ത്ത പ​രാ​ജ​യ​മെ​ന്ന് മു​സ് ലിം ​ലീ​ഗ്.

തു​ട​ർ ഭ​ര​ണ​ത്തി​ന്റെ ത​ണ​ലി​ൽ അ​ഹ​ങ്കാ​രി​ക​ളാ​യി മാ​റി​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ വി​ക​ല​മാ​യ മ​നോ​നി​ല​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ക​ണ്ട​ത്. ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലും മ​ത​സൗ​ഹാ​ർ​ദ​വും മാ​ന​വി​ക ഐ​ക്യ​വും മു​റു​കെപ്പിടി​ക്കു​ന്ന ജ​ന​ങ്ങ​ളാ​ണ് കാ​സ​ർ​കോ​ട്ടു​കാ​ർ. അ​വ​ർ​ക്കി​ട​യി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കി​യ​വ​രെ ജ​ന​ങ്ങ​ൾ ത​ന്നെ പാ​ഠം പ​ഠി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ട്ടു​വ​ർ​ഷ​ത്തെ ദു​ർഭ​ര​ണ​ത്തി​ന്റെ കെ​ടു​തി​ക​ൾ മ​റ​ക്കാ​ൻ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ൾ​ക്കാ​വി​ല്ലെ​ന്ന് സി.​പി.​എം മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന് മു​സ് ലിം ​ലീ​ഗ് ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - lok sabha election kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.