പടന്ന: കവിതകളിലൂടെ ജീവിതത്തിന് നിറംപകരുന്ന കവി കെ.വി. ശശിധരനുള്ള ആദരമായി സഹോര സംഘടിപ്പിച്ച ശ്രദ്ധേയമായി. കവിതകൾ പെയ്തൊഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ഒത്തുകൂടിയ സഹൃദയർക്ക് അതൊരു അവിസ്മരണീയമായ സായാഹ്നമായി. 'ചിറകറ്റ പക്ഷികൾ' എന്ന ശശിധരെന്റ ഏറ്റവും പുതിയ കവിതസമാഹാരം സിദ്ദീഖ് കൈതക്കാട് പരിചയപ്പെടുത്തി. സഹോര പ്രസിഡൻറ് ഡോ. പി.സി. അഷറഫ് ചടങ്ങ് നിയന്ത്രിച്ചു. പി.സി. സുബൈദ, റഹീം പടന്ന, പി.പി. രവി, ഹാരിഫ സിദ്ദീഖ്, ടി.പി. ഫൗസിയ, കെ.കെ. അബ്ദുല്ല, ജലീൽ പടന്ന, നഫീസത്ത് പാട്ടില്ലത്ത്, സി. അസീം, ഹമീദ സൈനു, എം.പി. നജ്മ, സജിത്, പി.സി. സാബിർ തുടങ്ങിയവർ സംസാരിച്ചു. റഹ്മാൻ റാസ സ്വാഗതവും നസീറ കമാൽ നന്ദിയും പറഞ്ഞു. സഹോര വായനശാലക്കുള്ള പുസ്തകം മെംബർ ഫരീദ ശാക്കിർ ഏറ്റുവാങ്ങി. പടം: സഹോര പടന്ന സംഘടിപ്പിച്ച കാവ്യസായാഹ്നത്തിൽ കെ.വി. ശശിധരൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.