കാഞ്ഞങ്ങാട്: ആരോരുമില്ലാത്ത അശരണർക്ക് ആശ്വാസകേന്ദ്രമായ മങ്കയം ഗാന്ധിഭവനിൽ ഓണക്കോടിയും അന്നദാനവും പാട്ടും കേക്ക് മുറിക്കലുമായി ഓണം ആഘോഷിച്ചു. ജി.എച്ച്.എസ് ബളാൽ 91-92 എസ്.എസ്.എൽ.സി ബാച്ചാണ് ഓണക്കോടിയുമായി ഇവിടെ എത്തിയത്. പെരുന്നാളും ക്രിസ്തുമസും വിഷുവും ഓണവുമൊക്കെ നാടൊട്ടുക്കും കൊണ്ടാടുമ്പോൾ മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ടവർക്കൊപ്പം ആഘോഷിക്കണമെന്ന ആഗ്രഹമാണ് ഈ പൂർവവിദ്യാർഥികളെ ഇവിടെയെത്തിച്ചത്. എ.വി. മാത്യു അധ്യക്ഷത വഹിച്ചു. നന്ദകുമാർ, രഘു വെള്ളരിക്കുണ്ട് ബഷീ, മണികണ്ഠൻ, ഷിലു, രാമകൃഷ്ണൻ, ബിജു, കൃഷ്ണൻകുട്ടി, മജീദ്, ജോയി ജോൺസൺ, ഹാരിസ്, പ്രീതി, പുഷ്പ, ജാനകി, രതി എന്നിവർ സംസാരിച്ചു.
ഗാന്ധിഭവൻ മാനേജർ രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.