കാസര്‍കോട്: Overall development of the districtത്തിനായുള്ള ആശയക്രോഡീകരണത്തിന് കലക്ടറുടെ നേതൃത്വത്തിൽ മുഖാമുഖം. സര്‍ക്കാര്‍-സ്വകാര്യ ഭൂമി വിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് പരിഗണിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍.
കലക്ടർ നേതൃത്വം നൽകുന്ന ‘നമ്മുടെ കാസറഗോഡ്’മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി ചേര്‍ന്ന് സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30വരെ നടക്കുന്ന ജനകീയ ശുചിത്വ കാമ്പയിനിന്റെ ഭാഗമായി നഗരത്തിനെ സുല്‍ത്താന്‍ ബത്തേരി മോഡലില്‍ ശുചിത്വനഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന് കാസര്‍കോട് വികസനപാക്കേജിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപയോഗപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ നിർദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് കലക്ടർ അറിയിച്ചു. ചില നിർദേശങ്ങളിൽ ജില്ലയുടെ പൊതുവായ വികസനത്തിന് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള വേദിയാണ് ‘നമ്മുടെ കാസറഗോഡ്’എന്ന കലക്ടറുടെ മുഖാമുഖം പരിപാടി.
ചര്‍ച്ചയില്‍ കാസര്‍കോട് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നഹാസ് പി. മുഹമ്മദ്, സെക്രട്ടറി കെ.വി. പത്മേഷ്, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് സ്വാഗതവും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു. ലോഗോ പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷും വൈസ് പ്രസിഡന്റ് നഹാസ് പി. മുഹമ്മദും പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.