പാ​ല​ത്തേ​ര പാ​ലം

പാലത്തേര, വഞ്ഞങ്ങാട് പാലങ്ങൾ, ഹെറിറ്റേജ് സ്ക്വയർ ഉദ്ഘാടനം നാളെ

കാസർകോട്: വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച വഞ്ഞങ്ങാട് പാലം, പാലത്തേര പാലം, അട്ടക്കണ്ടം ജി.എൽ.പി സ്കൂളിലെ പുതിയ കെട്ടിടം, ഹൊസ്ദുർഗ് ഹെറിറ്റേജ് സ്ക്വയർ എന്നിവ ഉദ്ഘാടനത്തിന് ഒരുങ്ങി. ഇവയുടെ ഉദ്ഘാടനവും മീഞ്ച-പൈവളിഗെ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുന്നിപ്പാടി പാലത്തിന്റെ ശിലാസ്ഥാപനവും ചൊവ്വാഴ്ച മന്ത്രി രാവിലെ ഒമ്പതിന് അഡ്വ. പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മീയപദവ് കോമംഗള റോഡിൽ ഉപ്പളപ്പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും. 177.24 മീ. നീളവും 11.05 മീ. വീതിയുമുള്ള പാലത്തിന് 15.6 കോടിരൂപയാണ് ചെലവ്. ചെറുവത്തൂർ- വെങ്ങോട്- മയിച്ച റോഡിൽ മയിച്ച പുഴക്ക് കുറുകെ പാലത്തേര പാലത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 4.30ന് മന്ത്രി നിർവഹിക്കും. തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ അധ്യക്ഷത വഹിക്കും. 78 മീറ്റർ നീളവും 11 മീ.വീതിയോടും കൂടി നിർമിച്ച പാലത്തിന് ഏഴു കോടി രൂപയാണ് ചെലവ്.

ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പൊളള-വഞ്ഞങ്ങാട് റോഡിൽ മടക്കര പുഴക്ക് കുറുകെ വഞ്ഞങ്ങാട് പാലത്തിന്റെ ഉദ്ഘാടനവും അന്ന് മന്ത്രി നിർവഹിക്കും. 59 മീ. നീളത്തിലാണ് പാലം പണിതത്. കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം ജി.എൽ.പി. സ്കൂളിൽ പുതിയ കെട്ടിട ഉദ്ഘാടനവും നിർവഹിക്കും.

എൻ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഹൊസ്ദുർഗ് ഹെറിറ്റേജ് സ്ക്വയറിന്റെ ഉദ്ഘാടനം അന്ന് വൈകീട്ട് മൂന്നിന് മന്ത്രി നിർവഹിക്കും. 52 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ച് നിർമിച്ച ഹൊസ്ദുർഗ് ഹെറിറ്റേജ് സ്ക്വയർ കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറും. ഓപൺസ്റ്റേജ്, കഫറ്റീരിയ, സീറ്റ്ബെഞ്ചുകൾ, ട്രീഗാർഡ്സ്, രണ്ട് പടിപ്പുര എന്നിവ ഉൾപ്പെടുത്തിയതാണ് ഹെറിറ്റേജ് സ്ക്വയർ.

Tags:    
News Summary - Palathera, Vanhangad Bridges, Heritage Square inaugurated tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.