കാസർകോട്: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി കുടുംബശ്രീ മുഖേന സര്‍ക്കാര്‍ പരപ്പ ബ്ലോക്കിൽ നടപ്പിലാക്കിയ സംരംഭകത്വ വികസന പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയായി. സംരംഭങ്ങള്‍ അനുവദിക്കുന്നതിനായി പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ തുക ബാങ്ക് ലിങ്കേജ് അനുവദിച്ചത്. പദ്ധതിക്ക് അനുവദിച്ച തുകക്ക് പുറമെ നാലരക്കോടി രൂപയുടെ ബാങ്ക് ലിങ്കേജ് ആണ് വിവിധ സംരംഭങ്ങള്‍ തുടങ്ങാൻ അനുവദിച്ചത്.
സംസ്ഥാനത്ത് പ്രളയം ബാധിച്ച ജില്ലകളെ സംരംഭങ്ങളിലൂടെ കൈപിടിച്ചുയര്‍ത്തുന്നതിനാണ് കുടുംബശ്രീ മുഖേന റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് സംരംഭകത്വ വികസന പദ്ധതി (ആർ.കെ.ഐ.ഇ.ഡി പി) സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് പരപ്പ ബ്ലോക്കിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് എട്ട് ജില്ലകളിലായി 14 ബ്ലോക്കുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കുടുംബശ്രീ അസി.ജില്ല മിഷന് കോഓഡിനേറ്റര്‍ മെംബർ സെക്രട്ടറിയായിട്ടുള്ള ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രമോഷന് (ബി.എന്‍.എസ്.ഇ.പി) കമ്മിറ്റിയാണ് പദ്ധതിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്. ബ്ലോക്കിലെ സി.ഡി.എസ് ചെയര്പേഴ്സൻമാരും സി.ഡി.എസിലെ ഉപസമിതി കണ്‍വീനര്‍മാരും കമ്മിറ്റി അംഗങ്ങളാണ്. ബി.എന്‍.എസ്.ഇ.പി കമ്മിറ്റിയുടെ ശിപാര്‍ശയിലൂടെയാണ് നാലരക്കോടി രൂപ വിവിധ സംരംഭങ്ങള്‍ക്കായി ബാങ്ക് ലിങ്കേജ് അനുവദിച്ചത്.
വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിനും പരിശീലനത്തിനും ഭരണകാര്യങ്ങള്‍ക്കുമായി അഞ്ച് കോടി രൂപയാണ് ഒരു ബ്ലോക്കിന് പദ്ധതിയിലൂടെ അനുവദിക്കുന്നത്. 2024 മാര്‍ച്ചില്‍ കാലാവധി കഴിയുന്ന പദ്ധതിയിൽ പരപ്പ ബ്ലോക്കില്‍ ഇതിനകം 850 ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും അഗതികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പദ്ധതിയില്‍ മികച്ച പരിഗണന നല്കി വിവിധ സംരംഭങ്ങള്‍ അനുവദിച്ചു.
വിവിധ സർക്കാർ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും പദ്ധതിയിൽ സഹകരിപ്പിച്ച് വിവിധ േപ്രാജക്ടുകൾ ബ്ലോക്കിൽ ആരംഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ സാമ്പത്തിക വർഷം 75 ലക്ഷത്തോളം രൂപ സബ്സിഡി ആയി കോൺവെർജൻസ് വഴി പരപ്പയിലെ വിവിധ യൂനിറ്റുകൾക്ക് നൽകാൻ കഴിഞ്ഞെന്നും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.