കാസർകോട്: ബേന്നൂർ ക്ഷീരോൽപാദന സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുകളിൽ തന്നെ ബലിയാടാക്കിയെന്ന മുൻ സെക്രട്ടറിയുടെ പരാതിയിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷൻ വിസമ്മതിച്ചു. വിഷയം ഹൈകോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമായതോടെയാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കിയത്. പരാതിക്കാരിക്ക് നീതി ലഭിച്ചില്ലെന്ന തോന്നലുണ്ടെങ്കിൽ വീണ്ടും ഹൈകോടതിയെ സമീപിക്കാവുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു. മുൻ സെക്രട്ടറി അനിതാരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
സഹകരണ സംഘത്തിൽ അവസാനമായി ഓഡിറ്റ് നടന്നത് 2015 - 2016 വർഷത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016 - 2017 മുതലുള്ള കണക്കുകൾ കൃത്യമായി സമർപ്പിച്ചിട്ടില്ല. ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ സംഘത്തിൽ നടത്തിയ പരിശോധനയിലും ന്യൂനതകൾ കണ്ടെത്തിയിരുന്നു. സംഘത്തിൽ നിന്ന് നഷ്ടപ്പെട്ട ഏഴു ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കാൻ ആർബിട്രേഷൻ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇത് സഹകരണ ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.