അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ത​സ്‍ലിം,

ഷ​ഹീ​ല്‍ ഖാ​ന്‍

എം.ഡി.എം.എയുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നഗരത്തില്‍കൂടി കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് കുശാല്‍ നഗര്‍ കുടിക്കാല്‍ ഹൗസിലെ പി. തസ്‍ലിം (33), കാസര്‍കോട് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍വശത്തെ ടി.എ. ഷഹീല്‍ ഖാന്‍ (36), തളങ്കര പള്ളിക്കാല്‍ ഹൗസിലെ പി.എച്ച്. അബ്ദുല്‍ ഖാദര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് ഫോര്‍ട്ട് റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ആറു ഗ്രാം എം.ഡി.എം.എയാണ് സംഘത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് പൊലീസ് ഇൻസ്‍പെക്ടർ പി. അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ രഞ്ജിത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Tags:    
News Summary - Three people were arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.