കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാറിെൻറ അനുമതിപത്രമില്ലാതെ യു.എ.പി.എ ചുമത്തിയ സി.ബി.െഎ നടപടി ചോദ്യംചെയ്ത് പ്രതിഭാഗം കോടതിയിൽ. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ അടക്കം ആറുപേർക്കെതിരെ നൽകിയ കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതിനെപ്പറ്റി വാദം കേൾക്കുന്നതിനിടെതന്നെ സി.ബി.െഎ നടപടി പ്രതിഭാഗം ചോദ്യം ചെയ്തു. കേസ് വീണ്ടും പരിഗണനക്കെടുക്കുേമ്പാഴും ഇതിനെ ശക്തമായി എതിർക്കാനാണ് പ്രതിഭാഗത്തിെൻറ നീക്കം.
ആദ്യ കുറ്റപത്രത്തിലുൾപ്പെട്ട പ്രതികൾ യു.എ.പി.എ ചോദ്യം ചെയ്ത് നൽകിയ ഹരജി ഹൈകോടതിയുെട പരിഗണനയിലുണ്ട്. സി.ബി.െഎ കുറ്റപത്രം നൽകിയിരിക്കുന്നത് കേന്ദ്രസർക്കാറിെൻറ പ്രോസിക്യൂഷൻ അനുമതിപത്രത്തിനൊപ്പമാണ്. യു.എ.പി.എ അനുമതി നൽകാനുള്ള സംസ്ഥാന സർക്കാറിെൻറ അധികാരം കേന്ദ്രം അട്ടിമറിക്കുകയാണ്. സംഭവം നടന്നത് കേരളത്തിലായതിനാൽ അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാറിനാണെന്നാണ് പ്രതിഭാഗത്തിെൻറ നിലപാട്.
അതേസമയം, യു.എ.പി.എ 45ാം വകുപ്പുപ്രകാരം കേന്ദ്ര സർക്കാറിന് പ്രോസിക്യൂഷൻ അനുമതി നൽകാൻ അധികാരമുണ്ടെന്നാണ് സി.ബി.െഎ നിലപാട്. കേസ് അന്വേഷിക്കുന്നത് സംസ്ഥാന പൊലീസാണെങ്കിൽ അനുമതി സംസ്ഥാന സർക്കാറിൽനിന്നാണ് വേണ്ടത്. എന്നാൽ, തങ്ങൾക്ക് കേന്ദ്രത്തിൽനിന്നുള്ള അനുമതി മതിയെന്നാണ് സി.ബി.െഎ അധികൃതർ പറയുന്നത്. കുറ്റപത്രത്തിന്മേലുള്ള പരിശോധന പൂർത്തിയാക്കാത്ത സാഹചര്യത്തിൽ കൂടുതൽ വാദം കേൾക്കുന്നത് ഇൗമാസം 18ലേക്ക് മാറ്റി.
അന്ന് ഇരുഭാഗത്തിെനയും കേട്ട ശേഷമാവും കുറ്റപത്രം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. ആഗസ്റ്റ് 31നാണ് ജയരാജൻ അടക്കം ആറ് പ്രതികൾക്കെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക ഗൂഢാലോചനയിൽ നേരിട്ട് പെങ്കടുത്തെന്ന ആരോപണത്തോടെ യു.എ.പി.എയിലെ നാല് വകുപ്പുകൾ അടക്കം 18 കുറ്റങ്ങൾ ആരോപിച്ചായിരുന്നു സി.ബി.െഎയുടെ കുറ്റപത്രം. 2014 സെപ്റ്റംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന ആര്.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് കിഴക്കെ കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ് കുമാര്‍ (42) കൊല ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.