കണ്ണൂർ: സമരങ്ങളും കോലാഹലങ്ങളും ഒഴിവാക്കി കീഴാറ്റൂരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി രമ്യമായ പരിഹാരം കണ്ടെത്തണമെന്നും എല്ലാം കേന്ദ്രസർക്കാറിെൻറ തലയിൽവെച്ചുകെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും സുരേഷ്ഗോപി എം.പി. കീഴാറ്റൂർ െഎക്യദാർഢ്യസമരത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴാറ്റൂർസമരവുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരനുമായി നിരവധിതവണ സംസാരിച്ചിരുന്നു. രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രത്യാശയിലായിരുന്നു. സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷ്ട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇത് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇൗ സമരംകൊണ്ടൊന്നും വികസനം തടയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
കാസർകോട് മുതൽ കോഴിക്കോടുവരെ ഏറ്റവും സൗകര്യപൂർണമായരീതിയിൽ റോഡ് വികസനം നടക്കണം. അതിനുേവണ്ടിയും നമ്മൾ യുദ്ധം ചെയ്യും. അത് യോഗ്യമായും പക്ഷംചേരാതെയും ഒരു പ്രീണനവുമില്ലാതെയായിരിക്കും. വികസനം പ്രകൃതിയെ േദ്രാഹിക്കാതെ, ജലസ്രോതസ്സുകളുടെ കണ്ണും കാതുമടക്കാതെയായിരിക്കണം. ഇത് നല്ലൊരു ഭരണകർത്താവിെൻറ ലക്ഷ്യമായിരിക്കണം.
ആ ലക്ഷ്യത്തിലേക്ക് സത്യസന്ധമായി നീങ്ങിയാൽ ഇതുപോലുള്ള സമരങ്ങൾ ഉണ്ടാവില്ല. ഇതിനോടകംതന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ േകന്ദ്രമന്ത്രിമാരുമായി സംസാരിച്ചിട്ടുണ്ട്. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയെയും അതിെൻറ ശരിയായരീതിയിൽ കാര്യങ്ങൾ ധരിപ്പിക്കും. ദേശീയപാത ഒരു ദുഷ്ടലാക്കുമില്ലാതെ കൊണ്ടുവന്നാൽ അത് നടപ്പിൽവരുത്താൻ യുദ്ധം ചെയ്യേണ്ടിവന്നാൽ അതിനും താൻ മുന്നിലുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.