തളിപ്പറമ്പ്: കീഴാറ്റൂർസമരത്തിൽ യു.ഡി.എഫ് നിലപാട് രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇപ്പോൾ സമരത്തിന് അനുകൂലമായോ പ്രതികൂലമായോ മുന്നണി നിലപാട് എടുത്തിട്ടില്ല. ദേശീയപാത വികസനം ഉറപ്പായും നടപ്പിലാക്കണം. അത് പരിസ്ഥിതിക്കും ജനവാസകേന്ദ്രത്തിനും കോട്ടംതട്ടാത്ത വിധത്തിലാവണം. സമരത്തെ അടിച്ചമർത്തുന്ന സി.പി.എം നിലപാട് അംഗീകരിക്കാനാവില്ലെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കീഴാറ്റൂർ സമരത്തിനെതിരെ നിലപാടെടുത്ത കെ. മുരളീധരനെ സുധാകരനും ബെന്നി ബെഹനാനും തള്ളിപ്പറഞ്ഞു. വ്യക്തികളുടെ അഭിപ്രായം യു.ഡി.എഫിെൻറ അഭിപ്രായമല്ലെന്നും അവർ അറിയിച്ചു. ഷിബു ബേബി ജോൺ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളും കീഴാറ്റൂർ വയലിലെത്തിയ യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.