ഇ.ഡി സമൻസിനെതിരെ കെജ്രിവാൾ ഹൈകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ എ​​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ.​ഡി) സ​മ​ൻ​സി​നെ​തി​രെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

കേ​സി​ൽ ഒ​മ്പ​താ​മ​ത്തെ സ​മ​ൻ​സാ​ണ് ഇ.​ഡി അ​യ​ച്ച​ത്. ഹ​ര​ജി ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. കെ​ജ്രി​വാ​ൾ സ​മ​ൻ​സ് നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ ഇ.​ഡി ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ​മ​ൻ​സി​ന് ഹാ​ജ​രാ​കാ​ത്ത​തി​ന് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ നി​ന്നും കോ​ട​തി കെ​​ജ്രി​വാ​ളി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി.

അ​തി​നി​ടെ, മ​ദ്യ​ന​യ​ക്കേ​സി​ൽ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി നീ​ട്ടി. ഏ​പ്രി​ൽ ആ​റ് വ​രെ​യാ​ണ് ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​യ​ത്. മ​ദ്യ​ന​യ​ക്കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 26നാ​ണ് സി.​ബി.​ഐ സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും അ​റ​സ്റ്റു ചെ​യ്തു.

ഇ​തേ കേ​സി​ൽ വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ബി.​ആ​ർ.​എ​സ് നേ​താ​വ് കെ. ​ക​വി​ത ഇ.​ഡി സ​മ​ൻ​സി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ ഹ​ര​ജി​യാ​ണ്, അ​റ​സ്റ്റി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ൻ​വ​ലി​ച്ച​ത്. ഇ.​ഡി അ​റ​സ്റ്റി​നെ​തി​രെ ക​വി​ത ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Kejriwal in High Court against ED Summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.