െകാച്ചി: എയിഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആര്) സർക്കാർ െകാണ്ടുവന്ന പ്രധാന ഭേദഗതികൾ ഹൈകോടതി ശരിെവച്ചു.
1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും സംരക്ഷിത അധ്യാപകരുടെ അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന രണ്ട് ഒഴിവുകളിൽ ഒന്നിലേക്ക് അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തുേമ്പാൾ ശേഷിക്കുന്നതിലേക്ക് മാനേജര്‍ക്ക് നിയമനം നടത്താം എന്നീ വ്യവസ്ഥകളാണ് സിംഗിൾ ബെഞ്ച് ശരിവെച്ചത്.
അതേസമയം, 2016-17 അധ്യയനവർഷം മുൻ വർഷത്തെ സ്റ്റാഫ് പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്ഥ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഒഴിവിലേക്ക് നിയമനത്തിന് ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽനിന്ന് ലഭിക്കാതിരുന്നാൽപോലും ആ ഒഴിവ് നികത്തരുതെന്ന വ്യവസ്ഥയും കോടതി തള്ളി.
എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് െകാണ്ടുവന്ന ചട്ട ഭേദഗതി ചോദ്യം ചെയ്ത് വിവിധ എയിഡഡ് സ്കൂൾ മാനേജ്മെൻറുകളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. മുഴുവന്‍ ഒഴിവുകളിലേക്കും സംരക്ഷിത അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണമെന്ന ഭേദഗതി 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കൊണ്ടുവന്നത്.
അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നാണ് ഭേദഗതി വ്യവസ്ഥ. ആശ്രിത നിയമനം, മറ്റ് നിയമനാവകാശം എന്നിവ പ്രകാരമുള്ള നിയമനം മാത്രമേ മാനേജ്മെൻറിന് നടത്താനാവൂ. റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് താൽക്കാലികക്കാരെ നിയമിക്കണം.
നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഡിവിഷൻ ഫാൾ മൂലം ഒേട്ടറെ അധ്യാപകർ സംരക്ഷിത അധ്യാപകരായി നിലവിലിരിക്കെ സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിൽ അപാകതയില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
സ്റ്റാഫ് പാറ്റേൺ കാര്യത്തിലെ നടപടിക്ക് 2016 ജൂലൈ 15ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അതിനാൽ, ഇതുസംബന്ധിച്ച ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും അല്ലാത്തവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇൗ സാഹചര്യത്തിൽ നിയമനം പാലിക്കുന്ന മാനേജ്മെൻറുകളെ കണ്ടെത്താനുള്ള പദ്ധതി സർക്കാർ തയാറാക്കണമെന്ന് കോടതി നിർദേശിച്ചു. നിയമനക്കാര്യത്തിലുൾപ്പെടെ ഇളവും പ്രത്യേകാനുകൂല്യങ്ങളും ഇവർക്ക് നൽകുന്നത് പരിഗണിക്കണം. പദ്ധതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.