തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക്ഡൗണിലേക്ക് നീങ്ങിയെങ്കി ലും മദ്യവിൽപന നടത്തുന്ന ബിവറേജസ് കോർപറേഷൻ (ബെവ്കോ) ഒൗട്ട്ലെറ്റുകൾ അടക്കാതെ സർക്കാർ.
ബാറുകൾ അടച്ചിടാൻ തീരുമാനിച്ചെങ്കിലും തൽക്കാലം ബെവ്കോ ഒൗട്ട്ലെറ്റുകൾ അടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മദ്യഷാപ്പുകൾ അടച്ചിടുന്നത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സർക്കാർ വിശദീകരണം.
കൂട്ടംകൂടി ഇരുന്ന് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ബാറുകൾ അടക്കുന്നതെന്നും ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടച്ചിട്ടാൽ സാമൂഹികവിപത്താകുമെന്നും പഴയ ചരിത്രം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്ങിെൻറ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ അകലം ഉൾപ്പെടെ നിർദേശങ്ങളൊന്നും പാലിക്കുന്നി ല്ലെന്ന ആക്ഷേപം ശക്തമാണ്.
തിരുവനന്തപുരത്തെ ബിവറേജസ് ഒൗട്ട്ലറ്റിലെ ഒരു ജീവനക്കാരൻ നിരീക്ഷണത്തിലാണ്. നേരത്തേ ഒരു ജീവനക്കാരി നിരീക്ഷണത്തിലായിരുന്നെങ്കിലും പരിശോധനയൽ രോഗമില്ലെന്നു തെളിഞ്ഞു.
എല്ലാ ബെവ്കോ ഒൗട്ട്ലെറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബാറുകൾ അടച്ചിടുേമ്പാൾ ഇവിടങ്ങളിൽ തിരക്ക് കൂടുാനാണ് സാധ്യത.
എല്ലാ ചട്ടങ്ങളും ലംഘിച്ച് കള്ള്ഷാപ്പ് ലേലം തുടരുന്നതും വലിയ വിവാദത്തിലാണ്. തിങ്കളാഴ്ചയും പലയിടങ്ങളിലും പ്രതിഷേധങ്ങൾക്കിടയിലാണ് കള്ള്ഷാപ്പ് േലലങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.