തിരുവനന്തപുരം: പൊലീസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന് ബജറ്റിൽ 152.9 കോടി വകയിരുത്തി. ഇതിൽ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിക്കായി 15 കോടി രൂപയും ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റത്തിന് 1.8 കോടി രൂപയും ജനമൈത്രി സുരക്ഷാ പദ്ധതിക്കായി 4.40 കോടിയും സൈബർ സുരക്ഷക്കായി നാല് കോടിയും നീക്കിവെച്ചു.
പൊലീസ് വകുപ്പിലെ ഫൊറൻസിക് സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
ജയിലുകളുടെ ഭരണവും നടത്തിപ്പും ആധുനികവത്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനുമുള്ള പദ്ധതിയുടെ വിവിധ പ്രവൃത്തികൾക്കായി 13 കോടി രൂപ വകയിരുത്തി. ജയിൽപുള്ളികളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് എട്ട് കോടി രൂപ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.