കോഴിക്കോട്: രണ്ടില ചിഹ്നം അനുവദിച്ചു കിട്ടിയില്ലെങ്കിൽ വിഷയം കോടതിയിലെത്തിക്കാനുള്ള തയാറെടുപ്പിൽ മാണി വിഭ ാഗം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പോലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായമാണ് ജോസ് കെ. മാണി പക്ഷത്തെ നേത ാക്കൾക്കുള്ളത്. പാർട്ടി ഭരണഘടനയും രേഖകളും പരിശോധിച്ചാൽ ചിഹ്നം ജോസ് ടോമിന് തന്നെയാണ് ലഭിക്കേണ്ടതെന്ന നിയമോപദ േശം കിട്ടിയതോടെയാണ് നിലപാട് കടുപ്പിക്കാൻ മാണി വിഭാഗം തയാറായത്.

രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനത്തിനോ ഭാരവ ാഹികൾക്കോ ഭരണഘടനക്കോ മാറ്റംവന്നാൽ അക്കാര്യം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് 1951ലെ ദി റെപ്രസെന്‍റേഷൻ ഓഫ് ദി പീപ്പിൾ ആക്ടിൽ നിർദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം 2013ൽ പുതുക്കിയ ഭരണഘടനയും സ്റ്റിയറിങ് കമ്മറ്റിയംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ പട്ടികയും കെ. എം. മാണി തന്നെ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചിട്ടുമുണ്ട്. ഈ ഭരണഘടന പ്രകാരം സംസ്ഥാന ഭാരവാഹികളായ പാർട്ടി ചെയർമാൻ, വൈസ് ചെയർമാൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർക്കൊന്നും സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല.

ഈ ഭാരവാഹികൾക്ക് എന്തെങ്കിലും പ്രത്യേക അധികാരങ്ങളുള്ളതായി ഭരണഘടനയിൽ പറയുന്നുമില്ല. തീരുമാനങ്ങൾ എടുക്കാനുള്ള പരമാധികാരം കമ്മറ്റികൾക്കാണ്. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല സ്റ്റിയറിങ് കമ്മറ്റിക്കാണെന്ന് 16ാം വകുപ്പിലെ ഒമ്പതാം ഉപവകുപ്പ് പറയുന്നു. പത്താം ഉപവകുപ്പാണ് സ്ഥാനാർഥി നിർണയത്തിനുള്ള അധികാരം നൽകുന്നത്. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് പാർട്ടി സ്റ്റിയറിങ് കമ്മറ്റി നിർദേശിച്ച സമിതി സ്ഥാനാർഥിയെ നിശ്ചയിച്ചത്. അതുകൊണ്ടു തന്നെ ചിഹ്നം അനുവദിക്കാനുള്ള അധികാരവും സ്റ്റിയറിങ് കമ്മറ്റിക്കാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.

നിലവിലെ സ്ഥാനാർഥി ജോസ് ടോമിനെ പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്തതാണെന്നാണ് ചിഹ്നം അനുവദിക്കാതിരിക്കുന്നതിന് കാരണമായി പി.ജെ. ജോസഫ് പറയുന്നത്. എന്നാൽ വർക്കിങ് ചെയർമാൻ എന്ന നിലയിൽ കഴിഞ്ഞ ആഗസ്റ്റ് 14ന് പി.ജെ. ജോസഫ് സ്വീകരിച്ച അച്ചടക്ക നടപടി ആഗസ്റ്റ് 19ന് ചേർന്ന സ്റ്റിയറിങ് കമ്മറ്റി റദ്ദാക്കിയതാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 28ാം വകുപ്പനുസരിച്ച് ചെയർമാൻ സ്വീകരിക്കുന്ന ഏത് അച്ചടക്ക നടപടിയും സ്റ്റിയറിങ് കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്.

2019 ജൂലൈ 16ന് ചേർന്ന സംസ്ഥാന കമ്മറ്റി ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി മാത്രമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതേ സമയം, കഴിഞ്ഞ ആഗസ്റ്റ് 19നും 30നും ചേർന്ന സ്റ്റിയറിങ് കമ്മറ്റിയുെട സാധുത ഒരിടത്തും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ പാർട്ടി ചെയർമാനോ സംസ്ഥാന കമ്മറ്റിക്കോ പ്രത്യേക അധികാരങ്ങളൊന്നും ഇല്ലെന്നിരിക്കെ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സിവിൽ കേസ് ചിഹ്നം അനുവദിക്കുന്നതിന് തടസമാവില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമീഷന്‍റെ പക്കലുള്ള രേഖകളിൽ തന്നെ ഇക്കാര്യങ്ങൾ വ്യക്തവുമാണ്. ഈ സാഹചര്യത്തിലാണ് ചിഹ്നം ലഭിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷന് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന നിർദേശം മാണി വിഭാഗത്തിൽ ഉയർന്നിരിക്കുന്നത്.


Tags:    
News Summary - Kerala Congress M Symbol Controversy -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.