സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്; 7082 പേർക്ക് രോഗമുക്തി, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 94,517 പേർ നിലവിൽ ചികിത്സയിലുണ്ട്. 6486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 7082 പേർ രോഗമുക്തി നേടി. ഉറവിടമറിയാത്ത 1049 കേസുകളുണ്ട്. രോഗികളിൽ 128 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 50,154 സാംപിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എറണാകുളം (1209 പേർ), കോഴിക്കോട് (1246 പേർ) ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗബാധ. 

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

കോഴിക്കോട് 1264,
എറണാകുളം 1209,
തൃശൂര്‍ 867,
തിരുവനന്തപുരം 679,
കണ്ണൂര്‍ 557,
കൊല്ലം 551,
ആലപ്പുഴ 521,
കോട്ടയം 495,
മലപ്പുറം 447,
പാലക്കാട് 354,
പത്തനംതിട്ട 248,
കാസര്‍ഗോഡ് 311,
ഇടുക്കി 143,
വയനാട് 143. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് രോഗവ്യാപനം. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു. രോഗവ്യാപനം ശക്തമായെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. രാജ്യത്ത് 1.6 ശതമാനമാണ്. കേരളത്തിൽ 0.37 ശതമാനം ആണ്. രാജ്യത്ത് പത്ത് ലക്ഷത്തിൽ 106 പേർ മരിച്ചപ്പോൾ കേരളത്തിൽ 31 ആണ് മരണം.   

കേരളത്തിൽ ഇന്നലെ വരെ 3,10,140 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. 93,837 ആക്ടിവ് കേസുകൾ നിലവിലുണ്ട്. 2,15,149 പേർ രോഗമുക്തി നേടുകയും 1067 പേർ മരിക്കുകയും ചെയ്തു. 

ഇന്ന് 23 മരണങ്ങൾ

തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

തിരുവനന്തപുരം 775,
കൊല്ലം 794,
പത്തനംതിട്ട 302,
ആലപ്പുഴ 465,
കോട്ടയം 178,
ഇടുക്കി 124,
എറണാകുളം 719,
തൃശൂര്‍ 550,
പാലക്കാട് 441,
മലപ്പുറം 1010,
കോഴിക്കോട് 685,
വയനാട് 119,
കണ്ണൂര്‍ 650,
കാസര്‍ഗോഡ് 270 

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മഹാകവി അക്കിത്തത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് അക്കിത്തത്തിന്‍റെ വേർപ്പാട് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.