ചരിത്രം തിരുത്തി കേരളം; റേഷൻകടയും പൊതുമേഖലയിൽ

തൃ​ശൂ​ർ: സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ (സ​പ്ലൈ​കോ) റേ​ഷ​ൻ​ക​ട ഏ​റ്റെ​ടു​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്​ സി​റ്റി റേ​ഷ​നി​ങ്​ ഒാ​ഫി​സ്​ പ​രി​ധി​യി​​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ സ​മീ​പം പു​ളി​മൂ​ടി​ൽ 119ാം ന​മ്പ​ർ ക​ട​യാ​ണ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ സ​പ്ലൈ​കോ ന​ട​ത്തു​ക.

അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ലൈ​സ​ൻ​സ്​ റ​ദ്ദാ​യ ക​ട​യാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത്. റേ​ഷ​ൻ​ക​ട അ​സി. സെ​യി​ൽ​സ്മാ​​നും (എ.​എ​സ്.​എം) ദി​വ​സ വേ​ത​ന തൊ​ഴി​ലാ​ളി​യും കൂ​ടി​​യാ​ണ്​ ക​ട ന​ട​ത്തു​ക. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ വ്യാ​പി​പ്പി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ റേ​ഷ​ൻ​ക​ട ഏ​റ്റെ​ടു​ക്കാ​ൻ​ സ​പ്ലൈ​കോ ശ്ര​മി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കോ​ഴി​ക്കോ​ട് മേ​ഖ​ല മാ​നേ​ജ​ര്‍ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട്​ ജി​ല്ല​ക​ളി​ലെ ഡി​പ്പോ മാ​നേ​ജ​ര്‍മാ​ർ​ക്ക് ക​ത്ത​യ​ച്ച​ത്​ 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ,​​ പൊ​തു​വി​ത​ര​ണ മ​ന്ത്രി ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. ക​ട ഏ​റ്റെ​ടു​ക്കാ​ൻ സ​പ്ലൈ​േ​കാ വി​മു​ഖ​ത​യും കാ​ട്ടി.

ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​ര​മു​ള്ള റേ​ഷ​നി​ങ് ആ​രം​ഭി​ച്ച​ശേ​ഷം ചെ​റി​യ ശ​ത​മാ​നം റേ​ഷ​ന്‍ക​ട​ക്കാ​ര്‍ മേ​ഖ​ല ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പു​തി​യ നി​യ​മ​ത്തി​ല്‍ അ​ന​ന്ത​രാ​വ​കാ​ശ നി​യ​മ​നം ഇ​ല്ലാ​താ​വു​മോ എ​ന്ന ഭ​യ​ത്താ​ല്‍ 65 ക​ഴി​ഞ്ഞ ലൈ​സ​ന്‍സി​ക​ള്‍ ക​ട​ക​ള്‍ അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ക്ക് കൈ​മാ​റി. ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​മ​നു​സ​രി​ച്ച്​ വ​നി​താ സം​ഘ​ങ്ങ​ൾ​ക്കും സൊ​സൈ​റ്റി​ക​ൾ​ക്കും പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റേ​ഷ​ൻ​ക​ട ന​ട​ത്താം.

ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നാ​ണ്​ വ​കു​പ്പ്​ വി​ശ​ദീ​ക​ര​ണം. അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത ക​ട​ക​ളും ഒ​പ്പം, ലൈ​സ​ൻ​സ്​ ശാ​ശ്വ​ത​മാ​യി സ​സ്​​െ​പ​ൻ​ഡ്​ ചെ​യ്യു​ന്ന ക​ട​ക​ളു​മാ​ണ്​ ഏ​റ്റ​ടു​ക്കു​ന്ന​ത്. നേ​ര​ത്തെ കു​ടും​ബ​ശ്രീ​ക്ക്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ, റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ നീ​ക്കം പ​രാ​ജ​യ​പ്പെ​ടു​ത്തി.

പൊ​തു​മേ​ഖ​ല​യി​ൽ റേ​ഷ​ൻ​ക​ട​ക​ൾ വ​രു​ന്ന​തോ​ടെ സ​ർ​ക്കാ​റി​െ​ന സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന അ​ട​ച്ചി​ട​ൽ അ​ട​ക്കം സ​മ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നാ​വു​മെ​ന്ന്​​ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തേ​സ​മ​യം, പൊ​തു​മേ​ഖ​ല​യി​ലെ റേ​ഷ​ൻ​ക​ട ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രു​ന്ന​താ​ണെ​ന്നും പ്ര​തി​ഷേ​ധി​ച്ച്​ ചൊ​വ്വാ​ഴ്​​ച ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്നും റേ​ഷ​ൻ​വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Kerala creates history; Ration shop take over by supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.