കോവളം/തിരുവനന്തപുരം: മത്സ്യബന്ധന വിസയിൽ പോയ 18 മലയാളികൾ ഉൾപ്പെടെ 22 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങി. സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഇറാൻ അസൂരിയിലെ ഒരു കെട്ടിടത്തിൽ കുടുങ്ങിയത്. മൂന്ന് മാസം മുമ്പാണ് തിരുവനന്തപുരം പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്, കന്യാകുമാരി പ്രദേശങ്ങളിൽ നിന്നുള്ളവർ ഇറാനിലെത്തിയത്. അടിയന്തര ഇടപെടലും സഹായവും ആവശ്യപ്പെട്ട് നാട്ടിലേക്കയച്ച വിഡിയോ സന്ദേശത്തോടെയാണ് വിവരം പുറത്തറിഞ്ഞത്.
പൊഴിയൂർ സ്വദേശികളായ സെബാസ്റ്റ്യൻ, അരുൾദാസ്, ആരോഗ്യദാസ്, ആൻറണി, ബേബി ജോൺ, അനീഷ്, പുഷ്പരാജ്, വിൻസെൻറ്, സേഷടിമ, ഗോഡ്വിൻ, ഗിരിജോർജ്, പനിയടിമ, വിഴിഞ്ഞം സ്വദേശികളായ തദയൂസ്, സിൽവമുത്ത്, മെൽബിൻ, സെൽവരാജൻ, മര്യനാട് സ്വദേശിയായ മരിയദാസ് എന്നിവരാണ് കുടുങ്ങിയത്. വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും നോർക്കയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിമാന സർവിസുകൾ റദ്ദാക്കിയതിനാൽ നാട്ടിലേക്കെത്തിക്കുക നിലവിലെ സാഹചര്യത്തിൽ പ്രാേയാഗികമല്ലെന്നാണ് സൂചന.
‘തങ്ങളിൽ ആർക്കും രോഗലക്ഷണങ്ങൾ ഒന്നുമിെല്ലന്ന് സംഘാംഗം അരുൾദാസ് ‘മാധ്യമ’േത്താട് പറഞ്ഞു. നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും സംസ്ഥാന സർക്കാറും സഹായം ഒരുക്കണം. കീഷ്, സിറോ, സാറഖ്, ലവാൻ തുടങ്ങിയ മേഖലകളിൽ ആയിരത്തോളം മലയാളികൾ ഉൾപ്പെെട ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ട്. വീട്ടുകാരുമായി ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. ജീവിതം ദുരിതത്തിലാണ്.
ഭക്ഷണ സാധനങ്ങൾ ഓരോദിവസവും കുറയുകയാണ്. പലരും വെള്ളം മാത്രം കുടിച്ചാണ് ഓരോ ദിവസവും മുന്നോട്ട് നീക്കുന്നത്. ഇറാനിലെ സ്പോൺസർ വഴിയാണ് എത്തിയത്. നാട്ടിലേക്ക് മടങ്ങാൻ വിമാനങ്ങൾ താൽക്കാലികമായി നിർത്തിയതിനാൽ കഴിയിെല്ലന്നാണ് സ്പോൺസർ പറഞ്ഞത്. ഇന്ത്യൻ എംബസി ഇടപ്പെട്ട് വിമാനം ഒരുക്കണം. -അരുൾ ദാസ് അഭ്യർഥിച്ചു. ജനങ്ങൾ മുറിയിൽനിന്ന് പുറത്തിറങ്ങരുതെന്ന് നാല് ദിവസം മുമ്പാണ് ഇറാൻ അധികൃതർ കർശന നിർദേശം നൽകിയയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.