വയനാട് പുത്തുമലയില്‍ ഏഴ്​ മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു VIDEO

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ ഏഴ് മൃതദേഹം കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും കാൻറീൻ ജീവനക്കാരിയായ സ്​ത്രീയും തമിഴ്​നാട്​ സ്വദേശികളായ രണ്ടുപുരുഷൻമാരും ഉൾപ്പെടുന്നു​ . 50 ല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള് ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഉരുൾപൊട്ടലിൽ ഈ മേഖലയിലുള്ള വീടുകൾ, പള്ളി, ക്ഷേത്രം കാൻറീൻ എന്നിവ തകർന്നതായാണ്​ വിവരം.

വ്യാഴാഴ്​ച മുതൽ ഈ പ്രദേശത്ത്​ ഉരുൾപൊട്ടലുണ്ടായി. ഇവിടെ നിന്നും റോഡുകൾ ഒലിച്ചുപോയതിനാൽ കള്ളാടി മേഖല വരെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക്​ എത്തിപ്പെടാൻ കഴിഞ്ഞിരുന്നത്​.

Full View

എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

അന്യസംസ്ഥാന തൊഴിലാളികളായ എട്ട് കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും ഒലിച്ച് പോയ നിലയിലാണ്. ഇവരെവിടെയാണെന്നും അറിയാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Kerala flood- Landslide at Puthumala: 50 feared dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.