തിരുവനന്തപുരം: ഏഴായിരത്തോളം മരണം കൂടി കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ. രേഖകളുടെ അഭാവം കൊണ്ട് പട്ടികയിൽ നിന്ന് വിട്ടുപോയതാകാം ഇവയെന്നും ആരോഗ്യ വകുപ്പ് തന്നെ അന്വേഷിച്ച് കണ്ടെത്തിയാണ് ഇപ്പോൾ കൂട്ടിച്ചേർത്തതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
കോവിഡ് മരണപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നിർദേശം ജില്ലകൾക്ക് നൽകിയിട്ടുണ്ട്. ഒക്ടോബർ പത്തിനാണ് പുതിയ അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന് മുന്നോടിയായി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
പേരില്ലാത്ത കേസുകളിൽ അപേക്ഷ നൽകിയാൽ 30 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കും. ഈ പരാതികൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം കോവിഡ് മൂലം മരിച്ചതാണെന്ന സർട്ടിഫിക്കറ്റ് നൽകുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് മരണക്കണക്കുകകള്‍ മറച്ചുവതു മൂലം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടിക പൂർണമല്ലെന്നും കേന്ദ്ര സർക്കാർ അനുവദിച്ച ധനസഹായം അർഹരായവർക്ക് നഷ്ടമാകുമെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച പതിനായിരങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മേനിനടിക്കാന്‍ കോവിഡ് മരണക്കണക്ക് സര്‍ക്കാര്‍ ഒളിച്ചുവെക്കുകയാണെന്നും സതീശൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.