കൊച്ചി: നടപ്പാതകൾ വാഹന പാർക്കിങ്ങിനോ കച്ചവടക്കാർക്ക് സാധനങ്ങൾ സൂക്ഷിക്കാനോ ഉള്ളതല്ലെന്ന് ഹൈകോടതി. നടപ്പാതകളിൽ തടസ്സം വരുേമ്പാഴാണ് അംഗപരിമിതരടക്കം സു രക്ഷിതമല്ലാത്തിടങ്ങളിലൂടെ നടക്കാൻ നിർബന്ധിതരാവുന്നതെന്നും ജസ്റ്റിസ് അനിൽ നരേന്ദ്രൻ അഭിപ്രായപ്പെട്ടു. കാസർകോട്-കാഞ്ഞങ്ങാട് റോഡ് ഉദുമ ജങ്ഷനിലെ ബസ് ഷ െൽറ്റർ മാറ്റുന്നതുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജി പരിഗണിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം.
റോഡിലേക്ക് കയറിനിൽക്കുന്ന ഷെൽറ്റർ നീക്കാനും റെയിൽവേ ഗേറ്റിന് പടിഞ്ഞാറേക്ക് മാറ്റാനും കെ.എസ്.ടി.പിയെ ചുമതലപ്പെടുത്തി ജില്ല റോഡ് സുരക്ഷ കൗൺസിൽ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ 2019 ആഗസ്റ്റ് അഞ്ചിന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡി.െവെ.എഫ്.ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി എ.വി. ശിവപ്രസാദ് പുനഃപരിശോധന ഹരജി നൽകിയത്.
മൂന്ന് മീറ്റർ നീളമുള്ള ബസ്ബേയിലേക്ക് ഒന്നര മീറ്റർ ബസ് ഷെൽറ്റർ കയറിനിൽക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2012ലെ ഇന്ത്യൻ റോഡ് കോൺഗ്രസിൽ നടപ്പാത സംബന്ധിച്ച മാർഗരേഖ പ്രഖ്യാപിച്ചിട്ടുണ്ട്. കാൽനടക്കാരുടെ ഉപയോഗത്തിനുള്ളതാണ് നടപ്പാത. വാഹനത്തിൽ പോകുന്നവരും കാൽനടക്കാരുടെ താൽപര്യം പരിഗണിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ച മാർഗരേഖയിൽ പറയുന്നുണ്ട്. കാൽനടക്കാരുടെ അവകാശം സംരക്ഷിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. നോട്ടീസ് നൽകാെതതന്നെ ഈ തടസ്സങ്ങൾ നീക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് അധികാരമുണ്ട്. നിയമം കർശനമായി നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപന അധികൃതർ, പൊലീസ്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉറപ്പുവരുത്തണം. ഹരജി ഈ മാസം 24ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.