'കോവാക്​സിന്​​ വിദേശത്ത്​ അംഗീകാരം ലഭിക്കാൻ എന്ത്​ ചെ​യ്​തു?'; കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി

ജിദ്ദ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്‌സിന്​ അന്തര്‍ദേശീയ അംഗീകാരം ലഭിക്കുന്നതിനായി എന്താണ്​ ചെയ്​തതെന്ന്​ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കടോതി. ചീഫ് ജസ്​റ്റീസ് എസ്. മണികുമാർ, ജസ്​റ്റീസ് ഷാജി ചാലി എന്നിവരടങ്ങിയ ബെഞ്ചി​േൻറതാണ് ഉത്തരവ്. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മറ്റും, കോവിഡ് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

എന്നാല്‍ 'കോവാക്‌സിൻ' എന്ന വാക്സിന് അന്താരാഷ്​ട്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വാക്‌സിനെടുത്തവര്‍ വിദേശ രാജ്യങ്ങളിലുള്ള വാക്‌സിന്‍ വീണ്ടും സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഹരജിക്കാരായ ജിദ്ദയിലെ യുവ വ്യവസായി റഹീം പട്ടര്‍ക്കടവൻ, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ വി.പി. മുസ്തഫ എന്നിവർക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ കോടതിയെ ബോധിപ്പിച്ചു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്​ നിവേദനം നല്‍കിയിട്ടും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 'കോവീഷീല്‍ഡ്' വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സി​െൻറ ശരിയായതും പൂര്‍ണവുമായ പേര് രേഖപ്പെടുത്താന നിർദേശിക്കണം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണം, പ്രവാസികള്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ വേഗത്തില്‍ നല്‍കുന്നതിന്​ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ഇതിനോടകം തീരുമാനമുണ്ടാകുകയും ചെയ്​തിട്ടുമുണ്ട്. എന്നാൽ കോവാക്സിൻ കുത്തിവെപ്പെടുത്ത പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹാരമാവാതെ നീണ്ടുപോവുകയാണ്. ഈ അവസരത്തിലാണ് കോടതിയുടെ ഇടപെടൽ. ഹരജി ജൂലൈ ആറിനു വീണ്ടും പരിഗണിക്കും.

Tags:    
News Summary - kerala highcourt on covaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.