കൊച്ചി: അഴിമതി നിരോധന നിയമത്തില്‍ കൊണ്ടുവന്ന 2018 ജൂലൈ 26ലെ ഭേദഗതിയിലെ വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഭേദഗതി നിലവിൽവരുംമുമ്പ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടക്കുന്നതും പൂർത്തിയായതും വിചാരണ നടപടികളിലുള്ളതുമായ കേസുകളിൽ മുന്‍കൂര്‍ അനുമതി വേണമെന്നതടക്കം വ്യവസ്ഥകൾ ബാധകമാവില്ല.
മുൻകൂർ അനുമതിയില്ലാതെ അന്വേഷണവും പ്രോസിക്യൂഷനും പാടില്ലെന്ന വാദം ഇത്തരം കേസുകളിൽ നിലനിൽക്കില്ലെന്നും ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. 2007-2008 കാലഘട്ടത്തിലെ കാർഷിക വായ്പ വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിെൻറ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായ ബാങ്ക് മാനേജർ അടക്കം ചിലർ, നിയമഭേദഗതിയിലൂടെ നിലവിൽവന്ന വ്യവസ്ഥ ബാധകമാക്കണമെന്ന്ആവശ്യപ്പെട്ട് നൽകിയ ഹരജികൾ തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
ക്രിമിനൽ കേസുകൾക്കൊപ്പം അഴിമതി നിരോധന നിയമ പ്രകാരവും വിചാരണ നേരിടുന്ന ഇവരുടെ കേസുകൾ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലാണുള്ളത്. 2008 ജൂലൈ 24നാണ് ഇവർക്കെതിരെ കേസെടുത്തത്. 2011 ജൂണിൽ അന്തിമ റിപ്പോർട്ട് നൽകി. വിചാരണം തുടങ്ങാനിരിക്കുകയാണ്. ഭേദഗതി നിലവിൽവന്നതോടെ ചില കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നതിനാൽ ഒഴിവാക്കണമെന്നും പ്രോസിക്യൂഷന് അനുമതിയില്ലാത്തതിനാൽ കുറ്റമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സി.ബി.ഐ കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
എന്നാൽ, ഇവരുടെ കേസിൽ അന്തിമ റിപ്പോർട്ട് നൽകിയശേഷമാണ് ഭേദഗതി വന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ചില കുറ്റകൃത്യങ്ങൾ റദ്ദാക്കപ്പെടുമെന്ന വാദം അനുവദിക്കാനാവില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ ഭാഗമായി ചെയ്ത നടപടിയുടെ പേരിൽ പൊതുസേവകനെതിരെ അഴിമതി ആരോപണമുണ്ടാകുന്നപക്ഷം മുൻകൂർ അനുമതിയില്ലാതെ അന്വേഷണം പാടില്ലെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ. സത്യസന്ധരായ ഉദ്യോഗസ്ഥർ അവഹേളിക്കപ്പെടാനും അനാവശ്യമായി നിയമക്കുരുക്കിൽെപടാനുമുള്ള സാധ്യത ഒഴിവാക്കാനാണ് ഈ വ്യവസ്ഥ. അതേസമയം, അഴിമതിക്കാരായ ഉേദ്യാഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കാനുള്ളതാണ് അഴിമതി നിരോധന നിയമം. മറ്റ് വ്യാഖ്യാനങ്ങളിലൂടെ നിയമത്തിെൻറ ലക്ഷ്യത്തിൽ ഇളവ് അനുവദിക്കാനാവില്ല.
അഴിമതി നിരോധന നിയമത്തിെൻറ കാര്യത്തിൽ ഓരോ കാലത്തുണ്ടാകുന്ന ഭേദഗതികൾ നിലവിലെ കേസുകൾക്ക് ബാധകമല്ലെന്ന് ഹൈകോടതിയുടെതന്നെ ഉത്തരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.