തിരുവനന്തപുരം: ചാരവൃത്തിക്കും കള്ളക്കടത്തിനും മാത്രമല്ല, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും േഡ്രാണുകൾ വ്യാപകമായി ഉപയോഗിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ആരംഭിച്ച പൊലീസ് േഡ്രാൺ ഫോറൻസിക് ലാബിെൻറയും ഗവേഷണ കേന്ദ്രത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സൈബർഡോമിന് കീഴിലുള്ള ഈ സംവിധാനം വിവിധതരം േഡ്രാണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. േഡ്രാണിെൻറ മെമ്മറി, സോഫ്റ്റ്വെയർ, ഹാർഡ്വെയർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള േഡ്രാണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരള പൊലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽ കാന്ത്, എ.ഡി.ജി.പി കെ. പത്മകുമാർ, സൈബർഡോം നോഡൽ ഓഫിസർ എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.