ജനരോഷത്തിനൊടുവിൽ അറസ്റ്റ്; വെട്ടിലായി ബി.ജെ.പി

കണ്ണൂർ: പാലത്തായിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത്​ ശക്തമായ ജനരോഷത്തിനൊടുവിൽ. ബ ി.ജെ.പി പഞ്ചായത്തു പ്രസിഡൻറായ പത്മരാജൻ​ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്ന്​ അറസ്​റ്റിലായത് പാർട്ടിക്കു തന്നെ തിരിച്ചടിയായി. സംഭവം നടന്ന്​ ഒരു മാസത്തിലേ​െറയായിട്ടും ഇയാളെ അറസ്​റ്റ്​ ചെയ്യാത്തതിനെതിരെ വൻ പ്രതിഷേധ മാണ് ഉയർന്നത്.

സംഭവം വിവാദമാകുന്നതിനിടെ കേസ്​ അന്വേഷിക്കാൻ ബുധനാഴ്​ച ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം രൂപ വത്​കരിച്ചിരുന്നു. തലശ്ശേരി ഡി.വൈ.എസ്​.പി കെ.വി. വേണുഗോപാലി​​​​​​െൻറ നേതൃത്വത്തിൽ 11 അംഗ സംഘത്തിനാണ്​ അന്വേഷണ ച ുമതല കൈമാറിയത്​. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്​തു.

പ്രതിയെ പിടികൂടാതെ, ഇരയായ കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്​റ്റേഷനിൽ വിളിപ്പിച്ച്​ ​േചാദ്യം ചെയ്​ത പൊലീസ്​ നടപടികളും കടുത്ത ജനരോഷത്തിന്​ വഴിയൊരുക്കിയിരുന്നു. കൊച്ചുബാലികയെ കോഴിക്കോട്​ കൊണ്ടുപോയി മനശ്ശാസ്​ത്ര വിദഗ്​ധരെ ​െകാണ്ട്​ പരിശോധിപ്പിക്കാനും പൊലീസ് മുൻകൈയെടുത്തു. ലോക്​ഡൗൺ ലംഘിച്ചതിന്​ പാവപ്പെട്ട സാധാരണക്കാരെ ഏത്തമിടീച്ച്​ ‘മിടുക്കു കാട്ടിയ’ പൊലീസ്​ സൂപ്രണ്ടുള്ള ജില്ലയിലാണ്​ പ്രതി ഒരുമാസം എല്ലാ സുഖസൗകര്യങ്ങളോടെയും കഴിഞ്ഞത്. ലോക്​ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംസ്​ഥാനത്തിന്​ പുറത്ത്​ തെരച്ചിൽ നടത്തുന്നതിന്​ തടസമുണ്ടെന്നായിരുന്നുവെന്നാണ് അന്ന്​ പൊലീസിന്‍റെ വാദം.

പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ സി.പി.എമ്മിനുള്ളിൽതന്നെ എതിർപ്പുയർന്നിരുന്നു. പൊലീസിനെതിരെയും സർക്കാരിനെതിരെയും ശക്തമായ ആരോപണങ്ങളുമായി പ്രതിപക്ഷവും ഇടതുസാംസ്​കാരിക പ്രവർത്തകരും രംഗത്തുവന്നതോടെ വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

കോവിഡ്​ ​ബാധയിൽനിന്ന്​ രോഗികൾ മുക്​തരായ വിവരം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയ​​​​​​െൻറ കഴിഞ്ഞ ദിവസത്തെ ഫേസ്​ബുക്​ പോസ്​റ്റിനുകീഴെ പാലത്തായി പീഡനത്തിലെ പ്രതിയെ പിടിക്കാതിരിക്കുന്നതിൽ പ്രതിഷേധമറിയിച്ച്​ നൂറുകണക്കിന്​ കമൻറുകളാണ്​ 24 മണിക്കൂറിനി​െട പോസ്​റ്റ്​ ചെയ്യപ്പെട്ടത്​.

‘കോവിഡ്​ കാലത്ത്​ വീട്ടിലെ കോഴികൾക്കും തെരുവിലെ നായകൾക്കും ഭക്ഷണം കിട്ടാത്തതിൽ കരുതൽ കാട്ടുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ ഒരു പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ നാളേറെയായിട്ടും കഴിയുന്നില്ല’ എന്ന്​ പലരും പോസ്​റ്റ്​ ചെയ്​തു.

പിതാവ്​ മരണപ്പെട്ട കുട്ടിയെ പത്മരാജൻ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു​. പുറത്തുപറഞ്ഞാൽ നിന്നെയും ഉമ്മയേയും ​െകാന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ കുട്ടി കടുത്ത മാനസിക സമ്മർദത്തിലായി. സ്​കൂളിൽ വന്നാൽ പപ്പൻ മാ​ഷി​​​​​​െൻറ ക്ലാസിലിരിക്കാൻ പോലും അവൾക്ക്​ പേടിയായിരുന്നുവെന്നാണ്​​ സഹപാഠികൾ മാധ്യമങ്ങളോട്​ ​െവളിപ്പെടുത്തിയത്​. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസ കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ തന്നെ ചൈൽഡ്​ ലൈനിലും പൊലീസിലും പരാതി നൽകി.


Tags:    
News Summary - Kerala Police Kannur child abuse-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.