പൊന്നാനിക്ക്​ ഇങ്ങനെയുമൊരു നോമ്പുകാലം

പൊന്നാനി: ഓരോ റമദാൻ കാലവും പൊന്നാനിക്ക് ഉറക്കമില്ലാ രാവുകളുടേതുകൂടിയാണ്. മലബാറിലെ മക്കയെന്ന് വിശേഷണമുള്ള പൊ ന്നാനിയിൽ റമദാൻകാലത്ത് രാത്രി പ്രാർഥനകൾ കൊണ്ടും ആളനക്കംകൊണ്ടും ഏറെ സജീവമാണ്. പള്ളികളുടെ നഗരംകൂടിയായ പൊന്നാന ിയിൽ തറാവീഹ് നമസ്കാരത്തിന് കൂട്ടമായി എത്തുന്നവർ രാത്രി ഏറെ വൈകുവോളം അങ്ങാടിയിൽതന്നെ ഉണ്ടാകും.

നഗരസഭപരിധിയിൽ മാത്രം 43 ജുമാമസ്​ജിദുകളും 44 നമസ്കാര പള്ളികളും നിരവധി പ്രയർ ഹാളുകളുമുൾപ്പെടെ 90 ലധികം പ്രാർഥനാലയങ്ങളാണ് പൊന്നാനിയിലുള്ളത്. പൊന്നാനി ജുമുഅത്ത് പള്ളി റോഡിനിരുവശവും ദീപാലങ്കൃതമാക്കുകയും പുലരുവോളം തുറന്നിരിക്കുന്ന കടകളും കഴിഞ്ഞ റമദാൻകാലംവരെ സജീവമായിരുന്നു.

തറാവീഹിനായി നിരവധിപേരാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ എത്തിയിരുന്നത്. കൂടാതെ തറാവീഹിന് ശേഷം കുട്ടികളുടെ കൂട്ടംചേർന്നുള്ള മുത്താഴ വെടിയും പാനൂസ നിർമാണവും ഓർമ മാത്രമായ നോമ്പുകാലമാണിത്. കോളറ കാലത്തുപോലും പൊന്നാനിയിലെ റമദാൻ രാവുകളുടെ നിറപ്പൊലിമക്ക് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന് പൊന്നാനിയുടെ ചരിത്രകാരൻ ടി.വി. അബ്​ദുറഹ്മാൻ കുട്ടി മാസ്​റ്ററും ഓർത്തെടുക്കുന്നു.

Tags:    
News Summary - kerala ramadan news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.