കൊല്ലം: കലാപകിട്ടിലെ അഞ്ച് രാപ്പകലുകളിൽ കൊല്ലം നിറഞ്ഞലിയാൻ ഇനി മണിക്കൂറുകൾ മാത്രം. 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആരവവുമായി സ്വർണക്കപ്പ് ബുധനാഴ്ച കൊല്ലത്തിന്റെ മണ്ണിലെത്തും. വ്യാഴാഴ്ച നേരം പുലരുന്നതോടെ കലോത്സവക്കാഴ്ചകളിലേക്ക് നാടുണരുകയായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയായ ഒ.എൻ.വി സ്മൃതി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നിലവിലെ ജേതാക്കളായ കോഴിക്കോട് സൂക്ഷിച്ചിരുന്ന സ്വർണക്കപ്പ് കൊല്ലത്തേക്കുള്ള യാത്ര ചൊവ്വാഴ്ച ആരംഭിച്ചു.
കോഴിക്കോട് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്വർണക്കപ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയന്റ് കമീഷണറായ ഗിരീഷ് ചോലയിലിന് കൈമാറി. തുടർന്ന്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങിയ ഘോഷയാത്ര, ഇടുക്കിയിൽ തങ്ങിയതിനുശേഷം ഇന്ന് രാവിലെ യാത്ര പുനരാരംഭിക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഇന്ന് ഉച്ചയോടെ കൊല്ലത്തെത്തും. കൊട്ടാരക്കരയിലെ കുളക്കടയില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.