പാലക്കാട്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർഥികൾ ഡൽഹിയിലെ 28 ദിവസത്തെ നിരീക്ഷ ണത്തിന് ശേഷം കേരളത്തിലെത്തി. 30 മലയാളി വിദ്യാർഥികളാണ് ശനിയാഴ്ച അർധരാത്രിയോടെ ഡൽഹി സൈനിക നിരീക്ഷണ ക്യാമ്പില െ വാസത്തിന് ശേഷം ബസ് മാർഗം സംസ്ഥാനത്തെത്തിയത്.
ഇവരെ ഉടനെ പാലക്കാട്ടെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റും. തുടർന്ന് വീടുകളിലേക്ക് അയക്കും. മാർച്ച് 14നാണ് 45 അംഗ സംഘം തലസ്ഥാനത്തെത്തിയത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,240 ആയി ഉയർന്നിരിക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 331 ആയി. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലും തമിഴ്നാട്ടിലുമെല്ലാം രോഗം അതിവേഗം പടരുന്നതായാണ് കണക്കുകൾ. ജാഗ്രത അതിജാഗ്രതയിലേക്ക് വഴിമാറേണ്ടി വരുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.