പാലക്കാട്: ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും മുൾമുനയിൽനിന്ന ദിനരാത്രങ്ങളെ ക്കുറിച്ചോർക്കുേമ്പാൾ കോഴിക്കോട് സ്വദേശി സുനൈലിൽനിന്ന് ദീർഘനിശ്വാസം ഉയരും. മരണം ഇരുൾപരത്തിയ ഇറ്റലിയുടെ മിലാനിൽനിന്നും റോമിൽനിന്നും പലായനംചെയ്ത 43 മലയ ാളികളിലൊരാളാണ് സുനൈൽ. ഡൽഹിയിൽ നിരീക്ഷണകാലാവധി പൂർത്തിയാക്കിയ സംഘം ബസ് മുഖേ ന തിങ്കളാഴ്ച രാവിലെ വാളയാർ അതിർത്തി കടന്ന് കേരളത്തിലെത്തി.
മാർച്ച് 11നാണ് സുനൈൽ അടക്കമുള്ളവർ ഇറ്റലിയിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റെടുത്തത്. തുടർന്ന് വിമാനത്താവളത്തിലെത്തിയെങ്കിലും പ്രതീക്ഷകളെ തകിടംമറിച്ച് യാത്ര മുടങ്ങി. ഗർഭിണിയായ യുവതിയടക്കമുള്ളവർ വിമാനത്താവളത്തിൽ കുടുങ്ങി. മാർച്ച് 14ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി സ്ഥിരീകരിച്ചെങ്കിലും 21വരെ കാത്തിരിക്കേണ്ടിവന്നു നാട്ടിലേക്ക് വിമാനം കയറാൻ. 22ന് ഡൽഹിയിലെത്തിയ ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. തുടർന്ന് നിരീക്ഷണകാലയളവ് പൂർത്തിയാക്കിയതോടെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് അധികൃതർ പച്ചക്കൊടി കാണിച്ചതോടെയാണ് അൽപം ആശ്വാസമായതെന്ന് സുനൈൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് രണ്ടു ബസുകളിലായാണ് തിരിച്ചത്. തിരുവനന്തപുരം, തൃശൂർ, കോട്ടയം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിൽനിന്നുള്ളവരായിരുന്നു ഭൂരിഭാഗവും. സംഘാംഗങ്ങൾ പണം പങ്കിട്ടാണ് ബസ് ഏർപ്പെടുത്തിയത്. 2.65 ലക്ഷമാണ് ഒാരോ ബസിനും വാടകയായി നൽകേണ്ടിവന്നത്. മഹാരാഷ്ട്ര-,തെലങ്കാന അതിർത്തിയിൽ വൈദ്യപരിശോധനക്ക് രണ്ടുമണിക്കൂറോളം പിടിച്ചിട്ടതൊഴിച്ചാൽ കാര്യമായ തടസ്സങ്ങളൊന്നുമുണ്ടായില്ലെന്നും റോമിൽ എൻജിനീയറിങ് വിദ്യാർഥിയായ സുനൈൽ കൂട്ടിച്ചേർത്തു.
വാളയാറിൽ എത്തിയ സംഘത്തിന് വീടുകളിലെത്താൻ സൗകര്യമൊരുക്കിയിരുന്നു. ഇവർ വീടുകളിൽ 14 ദിവസത്തെ കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.