തിരുവനന്തപുരം: ഹൈകോടതി നർദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥർമാരെയും വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്താൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
•സ്വകാര്യ ബസ് തൊഴിലാളികൾക്കും മുൻഗണന
•വയോജനങ്ങളുടെ വാക്സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവർക്ക് ഉടൻ കൊടുത്തു തീർക്കും
•സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു
•കുട്ടികളിലെ കോവിഡ് ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും
•വിദേശ രാജ്യങ്ങളിൽ കോവാക്സിന് അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട് ഡോസ് കോവാക്സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും
•നീറ്റ് പരീക്ഷക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യൂ ഓഫീസുകളിൽ പോയി വാങ്ങേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക് ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.