ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വി.സി; ഗവർണർ പുറത്താക്കിയ 15 പേർക്കും സെനറ്റിൽ പങ്കെടുക്കാൻ ക്ഷണം

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി കേരള സർവകലാശാല വി.സി. ഇന്ന് രാവിലെയാണ് എത്രയും വേഗം ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ വി.സിക്ക് കത്ത് നൽകിയത്.

എന്നാൽ വി.സി ശബരിമല സന്ദർശനത്തിലാണെന്നും ചുമതല മറ്റാർക്കും നൽകാത്തതിനാൽ ഉത്തരവിറക്കാൻ കഴിയില്ലെന്നും സർവകലാശാല ഗവർണറെ അറിയിച്ചു.

ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്. അതേസമയം, ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ തയ്യാറില്ലെന്ന നിലപാടിലാണ് സർവകലാശാല. മാത്രമല്ല അടുത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ 15 പേരെയും വി.സി ക്ഷണിച്ചിട്ടുണ്ട്.

Tags:    
News Summary - Kerala VC rejects Governor's ultimatum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.