തിരുവനന്തപുരം: കേരളപ്പിറവിയുടെ 60–ാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിയമസഭാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30നു നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനാകും.
നിയമസഭയും സംസ്‌ഥാന സർക്കാരും ചേർന്നാണ് അറുപതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനചടങ്ങ് സംഘടിപ്പിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം ആശംസിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, സുഗതകുമാരി, മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ടി. ഉഷ എന്നിവർ പ്രസംഗിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി നന്ദി പറയും.
മന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, മുൻ സ്പീക്കർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, വിവിധ തുറകളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ തുടങ്ങിയവർ സംബന്ധിക്കും. വേദിയിലൊരുക്കിയ 60 തിരിയിട്ട വിളക്കിൽ പ്രമുഖ വ്യക്‌തികൾ ദീപം തെളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.