സ്‌കൂൾ വിദ്യാർഥികൾക്ക് കൊവിഡ് സപ്പോർട്ടിങ് സ്കോളർഷിപ്പെന്ന പേരിൽ ധനസഹായം നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് പൊലീസ്. ഇല്ലാത്ത സ്കോളർഷിപ്പിെൻറ പേരിൽ നിരവധിപേർ കബളിപ്പിക്കപ്പെട്ടതായും പൊലീസ് പറയുന്നു. വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പേര് രജിസ്റ്റർ ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തുകയാണ്.
കൊവിഡ് സപ്പോർട്ടിങ് പദ്ധതി പ്രകാരം ഒന്നുമുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നൽകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. അധ്യാപകരടക്കം സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്‌ട്രേഷൻ ഫീസായി 100 രൂപയും ഈടാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനാണ് സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ!
അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു എന്ന വ്യാജ സന്ദേശവും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസർക്കാരിെൻറ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബിരുദ വിദ്യാർഥികൾക്ക് 15,000 രൂപയുടെ സ്‌കോളർഷിപ്പ്, ലോക്ഡൗൺ കാലത്ത് വ്യാപരികൾക്ക് സർക്കാരിെൻറ ധനസഹായം, ദിവസ വേതന തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും മൂന്ന് മാസം 10,000 രൂപ വീതം തുടങ്ങിയ വ്യാജ പ്രചാരണങ്ങളും കൊവിഡിെൻറ മറവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സർക്കാരിേൻറയും ഐ.ടി മിഷൻ, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വാസത്തിൽ എടുക്കേണ്ടത് പൊലീസ് അവരുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.