െകാച്ചി: മംഗലാപുരം -കാസർേകാട് പാതയിലെ തടസ്സം കേന്ദ്ര സർക്കാർ ഇടപെട്ട് അടിയന്ത രമായി നീക്കണമെന്ന് കേരള ഹൈകോടതി. പാതയടച്ച കർണാടക സർക്കാറിെൻറ നടപടി മനുഷ്യ ജീവൻ അപകടത്തിലാക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് ഒട്ടും വൈകാതെതന്നെ ഉത്തരവ് നടപ ്പാക്കണമെന്നും അടിയന്തര ചികിത്സ വേണ്ടവരുടെ യാത്രക്ക് തടസ്സമില്ലെന്ന് ഉറപ്പുവര ുത്തണമെന്നും ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരട ങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
ചരിത്രപരമായി പ്രാധാന്യ മുള്ള ഈ സമയത്ത് മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലാണ് കോടതി നടത്തുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പാത തടഞ്ഞിട്ടിരിക്കുന്നതുമൂലം ദിവസങ്ങളായി വിലേയറിയ ജീവൻ പൊലിയുന്നതായി കോടതി ചൂണ്ടിക്കാട്ടി. എവിടെയാണ് പൗരൻ താമസിക്കുന്നതെന്ന് നോക്കാതെ അവെൻറ അവകാശങ്ങളെ ആദരിക്കാൻ രാജ്യത്തെ ഒാരോ സംസ്ഥാനത്തിനും ബാധ്യതയുണ്ട്. അതിനാൽ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ ഉൾക്കൊണ്ട് പ്രശ്നത്തിന് കർണാടക സർക്കാർ പരിഹാരം കാണാൻ അടിയന്തര നടപടികളെടുക്കുമെന്ന പ്രതീക്ഷ കോടതിക്കുണ്ട്. എന്നാൽ, പരിഹാരത്തിന് സമയം അനുവദിച്ചെങ്കിലും കർണാടക എ.ജി മതിയായൊരു പരിഹാരം നിർദേശിച്ചിട്ടില്ല.
ചർച്ചകളിലും പരിഹാരം കാണാത്ത സാഹചര്യം പരിഗണിക്കേണ്ടതുണ്ട്. ഇനിയും നടപടികളുണ്ടായില്ലെങ്കിൽ ജീവനുകൾ ഇനിയും നഷ്ടപ്പെടും. ദേശീയ പാത കേന്ദ്ര സർക്കാറിന് കീഴിലായതിനാൽ പാത തടസ്സപ്പെടുത്തുന്നവർക്കെതിരെ ശിക്ഷാനടപടിക്ക് പോലും കേന്ദ്ര സർക്കറിന് അധികാരമുണ്ട്. അതിനാൽ മംഗലാപുരം -കാസർകോട് ദേശീയപാതയിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാറാണ്.
അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രണങ്ങളാകാമെങ്കിലും അടിയന്തര ചികിത്സക്കും തടസ്സമുണ്ടാകരുതെന്നാണ് മാർഗനിർദേശം. ഹരജിയിലെ മറ്റ് കാര്യങ്ങളിൽ ഇപ്പോൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, മൂന്നാഴ്ചക്കകം ഹരജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ കക്ഷികളോട് നിർദേശിച്ചു. തുടർന്ന് കേസ് മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
രാവിലെ ഹരജി പരിഗണിക്കുേമ്പാൾ പാത തുറക്കാനാവില്ലെന്ന നിലപാടാണ് കർണാടക അറിയിച്ചത്. കോവിഡ് 19 കാസർകോട്ട് രൂക്ഷമായതിനാൽ രോഗികളെയടക്കം കർണാടകയിലേക്ക് കടക്കാൻ അനുവദിക്കുന്നത് രോഗം പടരാനിടയാക്കുമെന്നായിരുന്നു വാദം.
അതിർത്തി അടച്ചത് കേന്ദ്ര നിർദേശത്തിന് വിരുദ്ധം –ഗവർണർ
തിരുവനന്തപുരം: കർണാടകം അതിർത്തി അടച്ചത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൗർഭാഗ്യകരമായ നടപടി കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നീക്കത്തിന് തടസ്സമില്ലെന്ന് കേന്ദ്രം ദിവസങ്ങൾക്കുമുമ്പ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ പരിഹാരമുണ്ടാകുമെന്നും കേരളത്തിൽ അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുന്നത് ഒഴിവാക്കാനാകുമെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.