പാലക്കാട്: ലോക്ഡൗണും കോവിഡ് ഭീതിയും കടന്ന് നല്ലോണമെത്തുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ജില്ലയിലെ ഖാദി വിൽപനശാലകൾ. പ്രതിസന്ധികൾക്കിടയിലും കെട്ടിലും മട്ടിലും പുതുമയുമായി കേരളത്തിനുടുത്തൊരുങ്ങാൻ ഒാണേക്കാടി തയാറാക്കി കാത്തിരിക്കുകയാണ് പരമ്പരാഗത നെയ്ത്തുകാരും ഖാദി വകുപ്പും.
ഇക്കുറി ഇതുവരെ മറ്റെല്ലാ വ്യവസായങ്ങളേയും പോലെ വിൽപനയിൽ ഗണ്യമായ കുറവാണുണ്ടായത്.
വിഷുവടക്കം ആഘോഷങ്ങൾക്ക് കോവിഡ് തടയിട്ടു. ഇനി ഒാണവിൽപനയിലാണ് വിപണിയുടെ പ്രതീക്ഷ.
വിൽപനയിൽ കുറവ്
ജില്ലയിൽ 52 ഉൽപാദന കേന്ദ്രങ്ങളാണുള്ളത്. എട്ട് ഗ്രാമസൗഭാഗ്യകളും രണ്ട് ഖാദിസൗഭാഗ്യകളും മൂന്ന് ഖാദി ഗ്രാമസൗഭാഗ്യകളുമടക്കം 13 ചില്ലറ വിൽപന കേന്ദ്രങ്ങളുമുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് പല യൂനിറ്റുകളുടെയും പ്രവർത്തനം മാസങ്ങേളാളം തടസ്സപ്പെട്ടിരുന്നു.
പല തൊഴിലാളികളും പ്രതിസന്ധിയിലായി. എങ്കിലും ആവശ്യത്തിന് ഉൽപന്നങ്ങൾ വിൽപനകേന്ദ്രങ്ങളിലെത്തിക്കാനായതായി പാലക്കാട് ഖാദി പ്രോജക്ട് ഒാഫിസർ പി.എസ്. ശിവദാസൻ പറഞ്ഞു. നാലുമാസം നീണ്ട പ്രതിസന്ധിയിൽനിന്ന് ഇവർക്ക് കരകയറാനുള്ള പ്രതീക്ഷയാണ് ഒാണവിൽപന.
ഖാദിവകുപ്പിെൻറ കണക്കനുസരിച്ച് തദ്ദേശീയ ഉൽപന്നങ്ങളടക്കം ജില്ലയിൽ മുൻവർഷ വിൽപന 2.25 കോടിരൂപ കടന്നിരുന്നെങ്കിൽ ഇക്കുറി ഇതുവരെ 35 ലക്ഷത്തോളം മാത്രമാണ് വിൽപന നടന്നത്. ജില്ലയിൽ വിൽപനയുടെ 90 ശതമാനവും ഒാണക്കാലത്താണ് നടക്കുക. വരും ദിവസങ്ങളിൽ വിപണിയുണരുമെന്നാണ് കരുതുന്നതെന്നും പി.എസ്. ശിവദാസൻ പറഞ്ഞു.
കൂടുതൽ ഉൽപന്നങ്ങൾ, മാസ്ക്കിന് ആവശ്യക്കാരേറെ
കേരളത്തിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ആഗസ്റ്റ് 30 വരെ 30 ശതമാനം റിബേറ്റ് സർക്കാർ നൽകുന്നുണ്ട്. കിടക്കകൾ മുതൽ ഒാണപ്പുടവകളും ഇതര വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായാണ് ജില്ലയിൽ ഖാദിവകുപ്പ് ഒാണത്തെ വരവേൽക്കുന്നത്. ഇക്കുറി ഖാദിയുടെ ഗുണമേന്മയുള്ള മാസ്ക്കുകളും വിപണിയിലുണ്ട്. 17 രൂപക്ക് വിൽപന കേന്ദ്രങ്ങളിൽനിന്ന് ഖാദി മാസ്ക്കുകൾ വാങ്ങാം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഖാദി സിൽക്ക് ഉൽപന്നങ്ങളടക്കമുള്ളവയുടെ ശ്രേണിയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.