തിരുവനന്തപുരം: മസാല ബോണ്ട് കുറഞ്ഞ പലിശ നിരക്കിൽ തന്നെയാണെന്ന് കിഫ്ബി. മസാല ബോണ്ട് നിരക്കായ 9.723 ശതമാനം ഡോളറിലേക്ക് പരിവർത്തനം ചെയ്യുേമ്പാൾ കിട്ടുന്നത് 4.68 ശതമാനമാണ്. ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശ ധനകാര്യ വിപണിയിൽനിന്ന് പണം കിട്ടിയെതന്നും കിഫ്ബി അറിയിച്ചു. ആഭ്യന്തര വിപണിയിൽനിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ പണം ലഭിക്കുമെന്ന് വിമർശനമുണ്ട്.
കിഫ്ബിയും ആഭ്യന്തരവിപണി സാധ്യതകൾ തേടിയിരുന്നു. ടെൻഡറിൽ കിട്ടിയത് 10.15 ശതമാനം. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജ്യൻ ഡെവലപ്മെൻറ് അതോറിറ്റി ശ്രമിച്ചപ്പോൾ 10.72 ശതമാനവും. മസാല ബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന്. അക്കാലത്ത് മറ്റ് പല സ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശക്ക് ബോണ്ടിറക്കിയെന്നത് വസ്തുതകൾ അറിയാതെയുള്ള വിമർശനമാണ്. കുറഞ്ഞ പലിശ യു.എസ് ഡോളറിൽ ഇറക്കുന്ന ബോണ്ടിനാണ്. റിസർവ് ബാങ്ക് നിയന്ത്രണത്തിെല മസാല ബോണ്ടാണ് കിഫ്ബിയുടേത്. യു.എസ് ഡോളറിലെ ബോണ്ട് ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കിയ മസാല ബോണ്ടിലേക്ക് പരിവർത്തനപ്പെടുത്തി വേണം നിരക്ക് താരതമ്യം ചെയ്യാൻ.
അക്കാലത്ത് ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ജി.എം.ആർ ഹൈദരാബാദ് ഇൻറർനാഷനൽ എയർപോർട്ട്, ജുബിലൻറ് ഫാർമ, റിന്യൂ പവർ എന്നിവ യു.എസ് ഡോളറിൽ ഇറക്കിയ ബോണ്ടുകളുടെ നിരക്കുകൾ യഥാക്രമം 5.95, 5.375, 6.00, 6.67 ആയിരുന്നു. മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടിയുടെ 90 ശതമാനവും വിനിയോഗിച്ചു.
മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു
തിരുവനന്തപുരം: മസാല ബോണ്ട് വഴിയുള്ള ധനസമാഹരണത്തിലെ നഷ്ടസാധ്യത സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. വിഷയം ചർച്ച ചെയ്ത കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവരാണ് വിയോജിച്ചത്. എന്നാൽ, ഡയറക്ടർ ബോർഡിലെ മറ്റ് സാമ്പത്തിക വിദഗ്ധർ മസാല ബോണ്ടിനെ അനുകൂലിച്ചു. ധനമന്ത്രി ഡോ. തോമസ് െഎസക്കും കിഫ്ബിക്ക് വിദേശ വിപണിയിൽ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന നിലപാെടടുത്തു.
മസാല ബോണ്ടിന് എന്തുകൊണ്ടാണ് ഉയർന്ന പലിശ നിരെക്കന്ന് ടോം ജോസ് ചോദിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. വിേദശ വിപണിയിൽ പലിശ നിരക്ക് കുറവാണ്. നാണയ വിനിമയ നിരക്കിെൻറ പഴയ കണക്കുകൾ പരിശോധിച്ച് മസാല ബോണ്ടിനേക്കാൾ കുറഞ്ഞ നിരക്കിൽ കടപത്രം ഇറക്കാനാകുമോയെന്ന് പരിശോധിക്കാനും ചീഫ് സെക്രട്ടറി നിർദേശിച്ചു. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് കടപത്രം ഇറക്കി തുക സമാഹരിക്കാമെന്ന അഭിപ്രായമാണ് ധന സെക്രട്ടറി പ്രകടിപ്പിച്ചത്. കിഫ്ബി ഡയറക്ടർ ബോർഡ് അംഗങ്ങളായ സാമ്പത്തിക വിദഗ്ധർ മസാല ബോണ്ട് ഇറക്കണമെന്ന നിലപാടിലായിരുന്നു. ആഭ്യന്തര വിപണിയിൽ കടപത്രം ഇറക്കാൻ ശ്രമിച്ചപ്പോൾ 10.15 ശതമാനം പലിശയാണ് വാഗ്ദാനം ലഭിച്ചതെന്ന് സി.ഇ.ഒ അറിയിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെയും ധന സെക്രട്ടറിയുടെയും വിയോജിപ്പ് മറികടന്ന് മസാല ബോണ്ടുമായി മുന്നോട്ടുേപാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.