കിളികൊല്ലൂർ കസ്റ്റഡി മർദനം: പ്രതിരോധമന്ത്രിക്ക് പരാതി നൽകി

കൊല്ലം: സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കി. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് മര്‍ദനമേറ്റ വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും മാതാവ് സലീലകുമാരിയാണ് തപാല്‍ വഴിയും ഇ-മെയില്‍ വഴിയും പരാതി നല്‍കിയത്. നിലവില്‍ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

രണ്ടാഴ്ച മുമ്പ് മര്‍ദനത്തിനിരയായ വിഘ്‌നേഷ് ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഒമ്പത് പൊലീസുകാരാണ് മര്‍ദിച്ചതെന്നാണ് വിഘ്‌നേഷ് നല്‍കിയ പരാതിയിലുള്ളത്. സ്‌റ്റേഷനിലെ സി.ഐ വിനോദ്, എസ്.ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ മണികണ്ഠന്‍ എന്നിവരെ സസ്‌പെൻറ് ചെയുകയും ഗ്രേഡ് എസ്.ഐ ലഗേഷിനെ സ്ഥലംമാറ്റുകയും ചെയ്തു. 

Tags:    
News Summary - Killikollur custodial beating: Complaint lodged with Defense Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.