കിളികൊല്ലൂര്‍ സംഭവം : നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം: കൊല്ലം സിറ്റി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സഹോദരങ്ങള്‍ക്ക് പൊലീസ് മര്‍ദ്ദനം ഏറ്റെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.

കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ്.കെ, സബ് ഇന്‍സ്പെക്ടര്‍ അനീഷ്.എ.പി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി. ദക്ഷിണ മേഖല ഐ.ജി പി.പ്രകാശ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

സൈനികനായ വിഷ്ണു, സഹോദരൻ വിഘ്നേഷ് എന്നിവർക്കാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് ക്രൂര മർദനമേറ്റത്. കൈവിരലുകൾ തല്ലി ഒടിച്ചെന്ന് സഹോദരങ്ങൾ പറയുന്നു. പൊലീസുകാർക്കെതിരെ നീങ്ങിയാൽ വീട്ടിൽ കഞ്ചാവ് കൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർക്കെതിരെ കേസെടുത്ത് 12 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തു.

എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ കടന്ന് പൊലീസുകാരനെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരെയെടുത്ത കേസ്. സംഭവത്തിൽ പൊലീസ് നിസാര നടപടിയാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചതെന്ന് വിമർശനമുയർന്നിരുന്നു.

Tags:    
News Summary - Killikollur incident: Four police officers suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.